Breaking News
ഓപ്പറേഷൻ സിന്ദൂർ,ഇന്ത്യൻ പ്രതിനിധി സംഘം ഇന്ന് ഖത്തറിലെത്തും,തിങ്കളാഴ്ച മാധ്യമങ്ങളെ കാണും | ഉപരോധം നീക്കിയെങ്കിലും ഭക്ഷ്യവിതരണം തുടങ്ങിയില്ല,ഗസയിലെ ജനങ്ങളോട് കരുണകാണിക്കണമെന്ന് യു.എൻ | സലാലയിൽ മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി | മലപ്പുറം മുന്നിയൂർ സ്വദേശി സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു | സ്വവർഗ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചു,ദുബായിൽ ഒരാൾ കുത്തേറ്റ് മരിച്ചു | അമീർ കപ്പ് ഫൈനൽ ഇന്ന്,ആരാധകർക്കുള്ള യാത്രാസൗകര്യങ്ങൾ പൂർണ സജ്ജമെന്ന് ദോഹ മെട്രോ | മൈനകളെ കൂട്ടിലടക്കാൻ ഖത്തർ കാലാവസ്ഥാ പരിസ്ഥിതി മന്ത്രാലയം,പിടികൂടിയ പക്ഷികളുടെ എണ്ണത്തിൽ വൻ വർദ്ധനവ് | ജിദ്ദയിലെ മലയാളം ന്യൂസ് ജീവനക്കാരനായിരുന്ന അബ്ദുൽ ജബ്ബാറിന്റെ മകൾ അപകടത്തിൽ മരിച്ചു | 2025 ഫിഫ അറബ് കപ്പ്,റെക്കോർഡ് സമ്മാനത്തുകയുമായി സംഘാടകർ | കുവൈത്തിലെ ഷോപ്പിംഗ് മാളിൽ വാതകച്ചോർച്ചയെ തുടർന്ന് സ്ഫോടനം,മലയാളി ഉൾപെടെ 10 പേർക്ക് പരിക്കേറ്റു |
ഐസിഎഫ് ഖത്തര്‍ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു

December 17, 2023

 Malayalam_Qatar_News

December 17, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ : ഖത്തര്‍ ഐസിഎഫ് ഹമദ് ഹോസ്പിറ്റലുമായി സഹകരിച്ച് രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. ഖത്തര്‍ നാഷണല്‍ ബ്ലഡ് ഡോനേഷന്‍ സെന്ററില്‍ ഡിസംബര്‍ 15 (വെള്ളിയാഴ്ച ) നടന്ന ക്യാമ്പ് ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി വൈഭവ് എ തണ്ടാലെ ഉദ്ഘാടനം ചെയ്തു. ഐസിഎഫ് പ്രസിഡന്റ് അബ്ദുല്‍ റസാഖ് മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. ഐസിസി വൈസ് പ്രസിഡന്റ് സുബ്രമണ്യ ഹെബ്ബഗേലു, ഐസിബിഎഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ജനറല്‍ സെക്രട്ടറി ബോബന്‍ വര്‍ക്കി, അഹ്‌മദ് സഖാഫി പേരാമ്പ്ര, കെ വി മുഹമ്മദ് മുസ്ലിയാര്‍, അസീസ് സഖാഫി പാലോളി, അബ്ദുല്‍ സലാം ഹാജി പാപ്പിനിശേരി, കെ ബി അബ്ദുള്ള ഹാജി, റഹ്‌മതുല്ലാഹ് സഖാഫി, സുറൂര്‍ ഉമര്‍, നൗഷാദ് അതിരുമട, ഉമര്‍ പുതുപ്പാടം തുടങ്ങിയവര്‍ പങ്കെടുത്തു. 

ഐസിഎഫ് ഹെല്‍ത്തോറിയം ക്യാമ്പയിന്റെ ഭാഗമായി ഉച്ചയ്ക്ക് ഒരു മണി മുതല്‍ വൈകിട്ട് ഏഴ് മണി വരെ സംഘടിപ്പിച്ച പരിപാടിയില്‍ നിരവധി പേര്‍ രക്ത ദാനം നടത്തി. വൈകിട്ട് നടന്ന സമാപന ചടങ്ങില്‍ ഹമദ് ഹോസ്പിറ്റല്‍ അധികൃതര്‍ ഐസിഎഫ് ഭാരവാഹികള്‍ക്ക് പ്രശംസപത്രം കൈമാറി .

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt 
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News