Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ഖത്തറിൽ ഗൾഫ് എക്‌സ്‌ചേഞ്ചിന്റെ പുതിയ ശാഖ ഉംസലാൽ  മുഹമ്മദിൽ പ്രവർത്തനം തുടങ്ങി 

September 24, 2023

Gulf_Malayalam_News

September 24, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഗൾഫ് എക്‌സ്‌ചേഞ്ചിന്റെ പുതിയ ശാഖ ഉംസലാൽ മുഹമ്മദിൽ പ്രവർത്തനം തുടങ്ങി. രാജ്യത്തെ 14-ാമത് ശാഖയാണ് ഉംസലാലിൽ  തുറന്നത്. ഗൾഫ് എക്‌സ്‌ചേഞ്ച് വൈസ് ചെയർമാൻ ജാഫർ അലി അൽ സറാഫും, മാനേജ്‌മെന്റ് ടീമും, അന്താരാഷ്‌ട്ര ബാങ്കുകളിൽ നിന്നുള്ള മറ്റ് വിശിഷ്ടാതിഥികളും, ഗൾഫ് എക്‌സ്‌ചേഞ്ച് മണി ട്രാൻസ്‌ഫർ ഓപ്പറേറ്ററും ചേർന്നാണ് പുതിയ ശാഖയുടെ ഉദ്ഘാടനം നിർവഹിച്ചത്.

ഉംസലാൽ കൊമേഴ്‌സ്യൽ റോഡിലാണ് പുതിയ ബ്രാഞ്ച് പ്രവർത്തിക്കുന്നത്. ഉപഭോക്താക്കളെ സഹായിക്കുന്നതിനായി ഏഷ്യൻ, ആഫ്രിക്കൻ, അറബിക് രാജ്യങ്ങളിൽ നിന്നുള്ള പരിചയസമ്പന്നരായ ജീവനക്കാരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്.. മണി ട്രാൻസ്ഫറിന് പുറമേ, മണി എക്സ്ചേഞ്ച്, സ്വർണം വാങ്ങുന്നതിനും വിൽക്കുന്നതിനുമുള്ള സൗകര്യങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G


Latest Related News