Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
മുൻ ഖത്തർ പ്രവാസി സലാലയിൽ അന്തരിച്ചു

August 12, 2023

August 12, 2023

ന്യൂസ്‌റൂം ബ്യൂറോ 

സലാല: കൊല്ലം ഈസ്റ്റ് കല്ലട സ്വദേശിയായ ഏഴിലത്ത് മോഹനന്‍ (55) ഒമാനിലെ സലാലയില്‍ അന്തരിച്ചു. സ്വകാര്യ മൈനിങ് കമ്പനിയില്‍ ട്രക്ക് ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്ന. പതിനഞ്ച് വര്‍ഷത്തിലധികമായി സലാലയിൽ ജോലി ചെയ്യുകയായിരുന്നു. 

ഒമാൻ കൂടാതെ ഖത്തറിലും, സൗദി അറേബ്യയിലും കഴിഞ്ഞ മുപ്പത്തിയഞ്ച് വര്‍ഷത്തോളം പ്രവാസിയായിരുന്നു. രാവിലെ പിതാവിനെ ഫോണിൽ വിളിച്ച്‌ കിട്ടാത്തതിനെ തുടര്‍ന്ന് സലാലയില്‍ ജോലി ചെയ്യുന്ന മകന്‍ അന്വേഷിച്ച് താമസ സ്ഥലത്തെത്തി മുറി തുറന്നു നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.  

അവധിക്ക് നാട്ടില്‍ ലീവിന്‌ പോകാനിരിക്കെയായിരുന്നു അന്ത്യം. ഭാര്യ: ശ്രീജ. മക്കൾ: മോസ് (സലാല), അശ്വതി (ദുബായി). നിയമ നടപടികൾക്ക് ശേഷം മൃതദേഹം നാട്ടില്‍ കൊണ്ട് പോകുമെന്ന് കുടുംബം അറിയിച്ചു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/DoTp5mITouhJcwHKcDKLsm


Latest Related News