Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
മുൻ ഖത്തർ പ്രവാസിയും പ്രശസ്ത മാപ്പിളപ്പാട്ട് ഗായികയുമായ അസ്മ കൂട്ടായി അന്തരിച്ചു

September 11, 2023

Qatar_News_Malayalam

September 11, 2023

ന്യൂസ്‌റൂം ബ്യുറോ

തിരൂർ: പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക അസ്മ കൂട്ടായി (51) അന്തരിച്ചു. നാല് പതി​റ്റാണ്ടോളം ഗാന രംഗത്ത് സജീവമായിരുന്ന ഗായികയായിരുന്നു അസ്മ. രോഗബാധിതയായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

കലാ കുടുംബത്തിൽ നിന്നെത്തിയ അസ്മ അഞ്ചാം വയസ്സിലാണ് പാടി തുടങ്ങിയത്. ഗായകനും തബലിസ്റ്റുമായ ചാവക്കാട് ഖാദർ ഭായിയാണ് പിതാവ്. മാതാവ് ആമിന ബീവിയും ഗായികയായിരുന്നു. തബലിസ്റ്റായ മുഹമ്മദലിയാണ് ഭർത്താവ്. ലൗ എഫ്.എം എന്ന ചിത്രത്തിൽ അസ്മ പിന്നണി ഗായികയായി പാടിയിട്ടുണ്ട്. ദർശന ടി.വിയിലെ ‘കുട്ടിക്കുപ്പായം’ റിയാലിറ്റി ഷോയിൽ ജഡ്ജായും എത്തിയിരുന്നു. ഏറെക്കാലം ഭർത്താവിനൊപ്പം ഖത്തറിലായിരുന്ന അവർ അവിടെയും മാപ്പിളപ്പാട്ട് വേദികളിൽ സജീവമായിരുന്നു. സംസ്ഥാന പുരസ്കാരം അടക്കം നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.

മയ്യിത്ത് തിരൂരിനടുത്ത് നിറമരുതൂർ ജനതാ ബസാറിലെ വീട്ടിൽ പൊതുദർശനത്തിന് ശേഷം കൂട്ടായി- കോതപറമ്പ് റാത്തീബ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G


Latest Related News