Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ഖത്തറിൽ നടത്താനിരുന്ന 'ചിൽഡ്രൻ എബൗ ഓൾ' പരിപാടി മാറ്റിവെച്ചു 

November 15, 2023

Malayalam_Qatar_News

November 15, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിലെ ഓക്‌സിജൻ പാർക്കിൽ നടത്താനിരുന്ന 'ചിൽഡ്രൻ എബൗ ഓൾ' പരിപാടി കാലാവസ്ഥ പ്രവചനത്തെത്തുടർന്ന് ഒരാഴ്ചത്തേക്ക് മാറ്റിവച്ചു. ഗസയിലെ കുട്ടികൾക്ക് ഐക്യദാർഢ്യവും പിന്തുണയും പ്രകടമാക്കാനുള്ള എഡ്യൂക്കേഷൻ എബൗ ഓൾ (ഇ.എ.എ) സംഘടനയുടെ പരിപാടിയാണ് മാറ്റിവച്ചത്.

പുതിയ ഷെഡ്യൂൾ അനുസരിച്ച് നവംബർ 24 ന് ഉച്ചയ്ക്ക് 1 മണി മുതൽ 8 മണി വരെ ഓക്സിജൻ പാർക്കിൽ പരിപാടി നടക്കുമെന്നും അധികൃതർ അറിയിച്ചു. ആദ്യം നവംബർ 17 നായിരുന്നു പരിപാടി നിശ്ചയിച്ചിരുന്നത്. 

വാരാന്ത്യത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ, പങ്കെടുക്കുന്ന എല്ലാവരുടെയും, പ്രത്യേകിച്ച് കുട്ടികളുടെ സുരക്ഷയ്ക്കും ആസ്വാദനത്തിനും മുൻഗണന നൽകാനാണ് പരിപാടി മാറ്റിവെച്ചതെന്നും, അസൗകര്യത്തിൽ ഖേദിക്കുന്നതായും ഇ.എ.എ പ്രസ്താവനയിൽ വ്യക്തമാക്കി. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News