Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ഖത്തറിലെ പ്രവാസി എഴുത്തുകാരൻ മഹമൂദ് മാട്ടൂലിന്റെ 'കണ്ടതു കേട്ടതും' തിരുവനന്തപുരത്ത്  പ്രകാശനം ചെയ്തു

November 07, 2023

news_malayalam_event_updates_in_kerala

November 07, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ : മഹമൂദ് മാട്ടൂലിന്റെ പുതിയ  ലേഖന സമാഹാരമായ കണ്ടതും കേട്ടതും തിരുവനന്തപുരം  നിയമസഭ അന്താരാഷ്‌ട്ര പുസ്‌തകോത്സവ വേദിയിൽ പ്രകാശനം ചെയ്തു.

നോവലിസ്റ്റും, നിരൂപകനായ പ്രശസ്ത എഴുത്തുകാരൻ ഡോ.ജോർജ്ജ് ഓണക്കൂർ പ്രകാശന കർമ്മം നിർവ്വഹിച്ചു.എം വിജിൻ എം എൽ എ ആദ്യ പ്രതി ഏറ്റുവാങ്ങി.മുൻ എം പി പന്ന്യൻ രവീന്ദ്രൻ ചടങ്ങിൽ  അധ്യക്ഷത വഹിച്ചു.കവിയും ഒരുമ മാസികയുടെ പത്രാധിപരുമായ  സുധാകരൻ ചന്തവിള  പുസ്തകം പരിചയപ്പെടുത്തി.

എഴുത്തുകാരിയും മുൻ കേരള അഡിഷണൽ സെക്രട്ടറിയുമായിരുന്നസജിനി എസ്, പ്രമുഖ സാമൂഹ്യ പ്രവർത്തകനായ  കെ വി അബ്ദുള്ളകുട്ടി ഹാജി, എഴുത്തുകാരനും  ചന്ദ്രിക സഹ. പത്രാധിപരുമായ ഫിർദൗസ് കായൽപുറം,എന്നിവർ ആശംസകൾ  നേർന്നു.

ലിപി പബ്ലിക്കേഷൻ മാനേജർ ബാബു വർഗ്ഗീസ് സ്വാഗതവും മഹമൂദ് മാട്ടൂൽ നന്ദിയും പറഞ്ഞു.

ഖത്തർ പ്രവാസിയായ മഹമൂദ് മാട്ടൂലിന്റെ 16-മത്തെ പുസ്തകമാണ് കണ്ടതും കേട്ടതും. ലിപി പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച പുസ്തകത്തിന് ആറ്റക്കോയ പള്ളിക്കണ്ടിയാണ് അവതാരിക എഴുതിയത്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CqJci12yE9VL8MZgKZYvGm
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News