Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ഖത്തറിൽ മയക്കുമരുന്ന് കടത്തിയ കേസിൽ ഏഷ്യൻ വംശജൻ അറസ്റ്റിൽ  

February 06, 2024

news_malayalam_arrest_updates_in_qatar

February 06, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ മയക്കുമരുന്ന് കടത്തിയ കേസിൽ ഏഷ്യൻ വംശജനെ അറസ്റ്റ് ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ഡ്രഗ് എൻഫോഴ്‌സ്‌മെൻ്റ് ജനറൽ ഡയറക്ടറേറ്റ് വിഭാഗമാണ് പ്രതിയെ പിടികൂടിയത്.

 

പ്രതിയുടെ താമസ സ്ഥലത്ത് നടത്തിയ പരിശോധനയിൽ രണ്ട് സ്യൂട്ട് കേസുകളിൽ 6.5 കിലോഗ്രാം മെത്താംഫെറ്റാമിൻ, 3.5 കിലോഗ്രാം ഹെറോയിൻ എന്നിവ അടങ്ങിയ മയക്കുമരുന്ന് പദാർത്ഥങ്ങൾ നിറച്ച റാപ്പറുകൾ, ബാഗുകൾ, ക്യാപ്‌സ്യൂളുകൾ എന്നിവ കണ്ടെത്തി. മയക്കുമരുന്ന് കടത്തിന് ഉപയോഗിക്കുന്ന ഒരു സ്കെയിലും മറ്റ് ഉപകരണങ്ങളും അധികൃതർ പിടിച്ചെടുത്തു. പബ്ലിക് പ്രോസിക്യൂഷന്റെ അനുമതിയോടെയായിരുന്നു പരിശോധന 

കുറ്റം സമ്മതിച്ച പ്രതിയെ പിടിച്ചെടുത്ത എല്ലാ സാമഗ്രികളും സഹിതം തുടർ നിയമനടപടികൾക്കായി  പ്രതിയെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News