Breaking News
മൈനകളെ കൂട്ടിലടക്കാൻ ഖത്തർ കാലാവസ്ഥാ പരിസ്ഥിതി മന്ത്രാലയം,പിടികൂടിയ പക്ഷികളുടെ എണ്ണത്തിൽ വൻ വർദ്ധനവ് | അമീർ കപ്പ് ഫൈനൽ ഇന്ന്,ആരാധകർക്കുള്ള യാത്രാസൗകര്യങ്ങൾ പൂർണ സജ്ജമെന്ന് ദോഹ മെട്രോ | ജിദ്ദയിലെ മലയാളം ന്യൂസ് ജീവനക്കാരനായിരുന്ന അബ്ദുൽ ജബ്ബാറിന്റെ മകൾ അപകടത്തിൽ മരിച്ചു | 2025 ഫിഫ അറബ് കപ്പ്,റെക്കോർഡ് സമ്മാനത്തുകയുമായി സംഘാടകർ | കുവൈത്തിലെ ഷോപ്പിംഗ് മാളിൽ വാതകച്ചോർച്ചയെ തുടർന്ന് സ്ഫോടനം,മലയാളി ഉൾപെടെ 10 പേർക്ക് പരിക്കേറ്റു | ഖത്തർ കെ.എം.സി.സി 'നവോത്സവ്',സമാപന പരിപാടികൾ ഇന്നും നാളെയും ഓൾഡ് ഐഡിയൽ ഇന്ത്യൻ സ്‌കൂളിൽ | ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട,ഏഴ് കിലോയിലധികം ഹെറോയിനും ഹഷീഷും പിടികൂടി | ഇൻകാസ് ഖത്തർ രാജീവ് ഗാന്ധിയെ അനുസ്മരിച്ചു | ഷാർജയിലെ വെയർഹൗസിൽ വൻ തീപിടുത്തം,ആളപായമില്ല | ഓപറേഷൻ സിന്ദൂർ,ഖത്തറിലേക്കുള്ള പ്രതിനിധി സംഘത്തെ സുപ്രിയ സുലേ നയിക്കും,വി.മുരളീധരനും സംഘത്തിൽ |
വെ​സ്റ്റ്ബാ​ങ്കി​ലെ റാ​മ​ല്ല​യി​ലു​ള്ള അൽ ജസീറ ചാനൽ ഓഫിസ് പൂട്ടിച്ചു

September 23, 2024

September 23, 2024

ന്യൂസ്‌റൂം ബ്യുറോ

വെ​സ്റ്റ് ബാ​ങ്ക്: അ​ധി​നി​വി​ഷ്ട വെ​സ്റ്റ്ബാ​ങ്കി​ലെ റാ​മ​ല്ല​യി​ലു​ള്ള അ​ൽ ജ​സീ​റ ചാ​ന​ൽ ഓ​ഫി​സി​ൽ ഇ​സ്രാ​യേ​ൽ സേ​ന​ റെ​യ്ഡ് നടത്തി. 45 ദി​വ​സ​ത്തേ​ക്ക് ഓ​ഫി​സ് പൂ​ട്ടാ​നും ഉ​ത്ത​ര​വ് ന​ൽ​കി. മാ​സ്ക് ധ​രി​ച്ച് ആ​യു​ധ​ങ്ങ​ളു​മാ​യെ​ത്തി​യ സൈ​നി​ക​ർ ഓ​ഫി​സ് പൂ​ട്ടാ​നും കാ​മ​റ​ക​ളു​മെ​ടു​ത്ത് ജീ​വ​ന​ക്കാ​ർ ഉ​ട​ൻ ഇ​റ​ങ്ങ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഓ​ഫി​സ് റെ​യ്ഡ് ന​ട​ത്തു​ന്ന​തി​ന്റെ ദൃ​ശ്യ​ങ്ങ​ൾ ചാ​ന​ൽ സം​പ്രേ​ഷ​ണം ചെ​യ്തു.

ഇ​സ്രാ​യേ​ൽ സേ​ന​യു​ടെ വെ​ടി​യേ​റ്റു​മ​രി​ച്ച ഫ​ല​സ്തീ​ൻ-​അ​മേ​രി​ക്ക​ൻ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക ഷി​റി​ൻ അ​ബു അ​ഖ് ലെ​യു​ടെ ചി​ത്ര​മു​ള്ള ബാ​ന​ർ ന​ശി​പ്പി​ക്കു​ക​യും ചെ​യ്തു. ഓ​ഫി​സി​ലെ ഉ​പ​ക​ര​ണ​ങ്ങ​ളും രേ​ഖ​ക​ളും സൈ​ന്യം പി​ടി​ച്ചെ​ടു​ത്ത​താ​യി വെ​സ്റ്റ് ബാ​ങ്ക് ബ്യൂ​റോ ചീ​ഫ് വാ​ലി​ദ് അ​ൽ ഒ​മ​രി പ​റ​ഞ്ഞു. കി​ഴ​ക്ക​ൻ ജ​റൂ​സ​ല​മി​ലെ ചാ​ന​ൽ ഓ​ഫി​സ് ക​ഴി​ഞ്ഞ മേ​യി​ൽ ഇ​സ്രാ​യേ​ൽ സേ​ന റെ​യ്ഡ് ന​ട​ത്തി പൂ​ട്ടി​ച്ചി​രു​ന്നു. എ​ങ്കി​ലും വെ​സ്റ്റ് ബാ​ങ്കി​ലും ഗസ മു​ന​മ്പി​ലും ചാ​ന​ൽ പ്ര​വ​ർ​ത്ത​നം തു​ട​ർ​ന്നി​രു​ന്നു.

1993ലെ ​ഓ​സ്​​ലോ ഉ​ട​മ്പ​ടി പ്ര​കാ​രം ഫ​ല​സ്തീ​ന്റെ രാ​ഷ്ട്രീ​യ-​സു​ര​ക്ഷ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള റാ​മ​ല്ല​യി​ലെ ഓ​ഫി​സാ​ണ് ഇ​സ്രാ​യേ​ൽ പൂ​ട്ടി​ച്ച​ത്. നി​ര​വ​ധി മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ കൊ​ല്ല​പ്പെ​ട്ടി​ട്ടും ഗസ മു​ന​മ്പി​ൽ​ നി​ന്ന് 24 മ​ണി​ക്കൂ​റും അ​ൽ ജ​സീ​റ ചാ​ന​ൽ വാ​ർ​ത്ത​ക​ൾ ന​ൽ​കി​യി​രു​ന്നു. സം​ഭ​വ​ത്തെ ഫ​ല​സ്തീ​ൻ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ്മ അ​പ​ല​പി​ച്ചു. സൈ​ന്യ​ത്തി​ന്റെ ഏ​ക​പ​ക്ഷീ​യ ന​ട​പ​ടി പ​ത്ര​പ്ര​വ​ർ​ത്ത​ന​ത്തി​നും മാ​ധ്യ​മ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും നേ​രെ​യു​ള്ള പു​തി​യ ക​ട​ന്നാ​ക്ര​മ​ണ​മാ​ണെ​ന്ന് അ​വ​ർ വി​മ​ർ​ശി​ച്ചു.


Latest Related News