Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
എ.എഫ്.സി ഏഷ്യൻ കപ്പ്,സ്ലോഗൻ മത്സരത്തിൽ പങ്കെടുക്കാൻ ഫുട്‍ബോൾ ആരാധകർക്ക് അവസരം 

September 12, 2023

News_Qatar_Malayalam

September 12, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: 2023 എ.എഫ്.സി ഏഷ്യൻ കപ്പ് മത്സരത്തിന്റെ എറ്റവും മികച്ച മുദ്രാവാക്യത്തിന് വോട്ട് ചെയ്ത് ഉദ്ഘാടന മത്സര ടിക്കറ്റുകൾ സൗജന്യമായി നേടാൻ അവസരം. ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷനും (എഎഫ്‌സി) എഎഫ്‌സി പ്രാദേശിക സംഘാടക സമിതിയുമാണ് (എൽഒസി) ഇത്തരമൊരു പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ഇന്ന് (ചൊവാഴ്ച്ച) മുതൽ സെപ്തംബർ 22 വരെയാണ് വോട്ട് ചെയ്യാനുള്ള സമയ പരിധി. 11 മുദ്രാവാക്യങ്ങളുടെ പട്ടികയിൽ നിന്ന് ആരാധകർക്ക് ഇഷ്ടമുള്ള ശീർഷകങ്ങൾക്ക് വോട്ട് ചെയ്യാവുന്നതാണ്. വോട്ട് ചെയ്‌തതിന്‌ ശേഷം എ.എഫ്.സി ഏഷ്യൻ കപ്പുമായി ബന്ധപ്പെട്ട ക്വിസ്സിൽ പങ്കെടുക്കണം. 10 ചോദ്യങ്ങളാണ് ക്വിസിലുള്ളത്. ഓരോ ചോദ്യവും 1 മിനിറ്റ് 30 സെക്കന്റുകൾക്കുള്ളിൽ  പൂർത്തിയാക്കേണ്ടതാണ്. ക്വിസ് മത്സരവും കഴിഞ്ഞതിന് ശേഷം മത്സരാർത്ഥിയുടെ പേര്, സ്ഥലം, ഇമെയിൽ, ഫോൺ നമ്പർ തുടങ്ങിയ വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യാവുന്നതാണ്.

ആരാധകർക്ക് the-AFC.com എന്ന വെബ്സൈറ്റിലോ അല്ലെങ്കിൽ എ.എഫ്.സിയുടെ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലോ ലോഗിൻ ചെയ്‌ത് പ്രിയപ്പെട്ട ടാഗ്‌ലൈനിനായി വോട്ട് ചെയ്യാം. 18 വയസും അതിൽ കൂടുതലുമുള്ള എല്ലാ വ്യക്തികൾക്കും വോട്ടിംഗ് മത്സരത്തിൽ പങ്കെടുക്കാം. മത്സരം പൂർത്തിയായ ശേഷം,ഒക്‌ടോബർ 4 ന് എ.എഫ്.സി ഏഷ്യൻ കപ്പിന്റെ ഔദ്യോഗിക മുദ്രാവാക്യം  പ്രഖ്യാപിക്കും. 2024 ജനുവരി 12ന് ലുസൈൽ സ്റ്റേഡിയത്തിലാണ് ഖത്തറും ലെബനനും തമ്മിലുള്ള ഉദ്ഘാടന മത്സരം.

നിങ്ങളുടെ പ്രിയപ്പെട്ട #AsianCup2023 ശീർഷകത്തിന് ഇവിടെ വോട്ട് ചെയ്യുക! https://www.the-afc.com/en/national/afc_asian_cup/slogan_contest_landing_-_eng.html

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G


Latest Related News