Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
സൽവ റോഡിനെയും മെബൈരീക്കിനെയും ബന്ധിപ്പിക്കുന്ന ഇന്റർചേഞ്ച് തുറന്നു

August 21, 2023

August 21, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ :ദോഹയിൽ നിന്ന് മെബൈരീക്ക്, ബു നഖ്‌ല, അൽ സെയ്‌ലിയ, അൽ മീറാദ് ഭാഗങ്ങളിലേക്കുള്ള ഗതാഗതം സുഗമമാക്കുന്നതിനായി  സൽവ റോഡിലെ  മെബൈരീക് സാൽവ റോഡിൽ പുതിയ ഇന്റർചേഞ്ച് തുറന്നതായി പൊതുമരാമത്ത് അതോറിറ്റിയായ അഷ്‌ഗാൽ അറിയിച്ചു. ഹൈവേ പ്രോജക്ട്‌സ് ഡിപ്പാർട്ട്‌മെന്റാണ് പദ്ധതി പൂർത്തിയാക്കിയത്.

അൽ സൈലിയ ഇന്റർചേഞ്ചിനും മിസൈദ് ഇന്റർചേഞ്ചിനും ഇടയിലുള്ള പുതിയ ഇന്റർചേഞ്ച് ആണ് തുറന്നത്. 330 മീറ്റർ നീളമുള്ള രണ്ട് പ്രധാന മേൽ പാലങ്ങൾ ഉൾകൊള്ളുന്നതാണ് പുതിയ ഇന്റർചേഞ്ച്.ഇതിന് പുറമെ, നിരവധി എക്സിറ്റ് പോയിന്റുകൾ, ലൂപ്പ് ബ്രിഡ്ജുകൾ, പുതിയ ഇന്റർചേഞ്ചുമായി ബന്ധിപ്പിച്ചിട്ടുള്ള പ്രാദേശിക റോഡുകൾ, തുടങ്ങിയവയും പദ്ധതിയിൽ ഉൾപെടും.

3 കിലോമീറ്റർ കാൽനടയാത്രക്കാർക്കുള്ള പാതയും ,3 കിലോമീറ്റർ സൈക്ലിംഗ് പാതകളും നിർമ്മിച്ചിട്ടുണ്ട്. മെബൈരിക്കിൽ നിന്ന് അൽ സെയ്‌ലിയയിലേക്കുള്ള യാത്രാ സമയം 50ശതമാനം വരെ കുറയ്‌ക്കുന്നതിന് പുതിയ ജംഗ്ഷൻ സഹായകരമാകും.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/BrKVB5Ii85n26onvJMSO7R


Latest Related News