Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ഖത്തർ ദേശീയ കായിക ദിനത്തിന് ഐക്യദാർഢ്യം,വിവിധ കായികപരിപാടികളുമായി സംസ്കൃതി

February 13, 2023

February 13, 2023

ന്യൂസ്‌റൂം ബ്യുറോ   
ദോഹ : നാളെ നടക്കുന്ന ഖത്തർ ദേശീയ കായിക ദിനത്തിൽ രാവിലെ 8 മണിമുതൽ ഉച്ചക്ക് 12 മണിവരെ ദോഹ മോഡേൺ ഇന്ത്യൻ സ്‌കൂളിൽ വിവിധ സൗഹൃദ കായിക മത്സരങ്ങൾ സംഘടിപ്പിക്കുമെന്ന് സംസ്‌കൃതി അറിയിച്ചു.

ഈ വർഷത്തെ സംസ്കൃതി സ്പോർട്സ് ഡേയോട് അനുബന്ധിച്ചു ഒരു മാസം നീണ്ട് നിൽക്കുന്ന വിവിധ കായിക മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്. മാർച്ച് 17-ന് നടക്കുന്ന സംസ്‌കൃതി സ്പോർട്സ് ഡേയിൽ പരിപാടികൾക്ക് സമാപനമാകും. അന്നേ ദിവസം ഒരു പകൽ നീണ്ടുനിൽക്കുന്ന വിവിധ മത്സരങ്ങൾ സ്പോർട്സ് ഡേയുടെ ഭാഗമായി അരങ്ങേറും.

സംസ്‌കൃതി സ്പോർട്സ് ഡേയുടെ  കിക്ക് ഓഫ്  ഈ വർഷത്തെ ഖത്തർ ദേശീയ കായിക ദിനത്തിൽ നടക്കുമെന്ന് സംസ്കൃതി ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News