Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ഖത്തറിൽ നിന്നെത്തിയ നാലു പേർക്ക് മോൻസൺ മാവുങ്കൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ഖുർആൻ നൽകിയതായി മൊഴി

October 01, 2021

October 01, 2021

അൻവർ പാലേരി 

ദോഹ : പുരാവസ്തു തട്ടിപ്പിലൂടെ സംസ്ഥാനത്തെ ഉന്നതരെ പോലും കബളിപ്പിച്ച മോൻസൺ മാവുങ്കൽ ഖത്തറിൽ നിന്നെത്തിയ നാലു പേർക്ക് നൂറ്റാണ്ടുകൾ പഴക്കമുള്ള ഖുർആന്റെ കോപ്പികൾ നൽകിയെന്നും എന്നാൽ ഇവർ പണം തരാതെ കബളിപ്പിച്ചുവെന്നും മൊഴി.ചോദ്യം ചെയ്യലിനിടെയാണ് മോൻസൺ ഇക്കാര്യം ക്രൈംബ്രാഞ്ച്  ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയത്. നെടുമ്പാശേരിയിൽ വെച്ചാണ് ഇവർക്ക് ഖുർആൻ പ്രതികൾ കൈമാറിയതെന്നും മോൻസൺ പറഞ്ഞു. എന്നാൽ ഖത്തറിലെ ഈ നാലുപേരുടെയും പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല.നേരത്തെ ഖത്തർ മ്യുസിയത്തിന്റെ പേരും മോൻസൺ തട്ടിപ്പിനായി ദുരുപയോഗപ്പെടുത്തിയതായി റിപ്പോർട്ടുകൾ വന്നിരുന്നു.

മുൻ ഡി.ഐ.ജി ലോക്‌നാഥ്‌ ബഹ്‌റയെ തനിക്ക് പരിചയപ്പെടുത്തിയത് പ്രവാസി മലയാളി ഫെഡറേഷൻ കോർഡിനേറ്ററായ അനിതാ പുല്ലയിലാണെന്നും മോൻസൺ മൊഴി നൽകി.


Latest Related News