Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ഖത്തറിൽ പൊതുസ്ഥലങ്ങളിൽ വാഹനങ്ങൾക്ക് പാർക്കിങ് ഫീസ് ഏർപ്പെടുത്താൻ നീക്കം നടക്കുന്നതായി റിപ്പോർട്ട്

January 05, 2024

January 05, 2024

അൻവർ പാലേരി

ദോഹ : ഖത്തറിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് പാർക്കിങ് ഫീസ് ഏർപ്പെടുത്താനുള്ള മന്ത്രിതല തീരുമാനം ഉടൻ ഉണ്ടായേക്കുമെന്ന് റിപ്പോർട്ട്.ഖത്തർ ടെലിവിഷനുമായി സംസാരിക്കുന്നതിനിടെ മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ ടെക്നിക്കൽ ഓഫീസ് ഡയറക്ടർ എൻജിനിയർ  താരിഖ് അൽ തമീമിയാണ് ഇതുസംബന്ധിച്ച സൂചന നൽകിയത്.പൊതുസ്ഥലങ്ങളിലെ വാഹനങ്ങളുടെ പാർക്കിങ് സംബന്ധിച്ച 2021-ലെ 13-ാം നമ്പർ നിയമം നടപ്പിലാക്കുന്നതിന്, മുനിസിപ്പൽ  മന്ത്രാലയം മന്ത്രിതല തീരുമാനത്തിന് കാത്തിരിക്കുകയാണെന്നും ഇതിന് ഉടൻ അംഗീകാരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

പാർക്കിങ് ഫീസ് ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട്,മന്ത്രാലയം വിവിധ വകുപ്പുകളുമായി സഹകരിച്ച് പൊതു പാർക്കിംഗ് മാനേജ്മെന്റ് പ്രോജക്റ്റ് നടപ്പിലാക്കുകയാണ്.ഇതിന്റെ ഭാഗമായി വെസ്റ്റ് ബേ, കോർണിഷ്, സെൻട്രൽ ദോഹ എന്നിവിടങ്ങളിൽ ഇതുവരെ 3,300 വാഹന പാർക്കിംഗ് സെൻസറുകൾ ആദ്യഘട്ടത്തിൽ സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.നിലവിൽ പാർക്കിങ്ങുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ കണ്ടെത്താൻ  പ്രധാന റോഡുകളിൽ നിരീക്ഷണ കാമറകളും മറ്റുപകരണങ്ങളും സ്ഥാപിക്കുന്ന ജോലികൾ പുരോഗമിക്കുകയാണെന്നും എൻജിനിയർ  താരിഖ് അൽ തമീമി പറഞ്ഞു.

നിലവിൽ ഖത്തറിൽ പൊതുനിരത്തുകളുടെ ഓരങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് പാർക്കിംഗ് ഫീസ് സംവിധാനം നടപ്പിലാക്കിയിട്ടില്ല.എന്നാൽ പാർക്കിങ്മീ ക്രമീകരിക്കുന്നതിലൂടെ തിരക്കേറിയ സ്ഥലങ്ങളിൽ വാഹനം പാർക്ക് ചെയ്യുന്നതിനുള്ള ബുദ്ധിമുട്ടുകൾ കുറക്കാൻ കഴിയുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. അന്തരീക്ഷ മലിനീകരണം, റോഡുകളിലെ തിരക്ക് എന്നിവ കുറയ്ക്കുന്നതിനും ട്രാഫിക് സുരക്ഷ വർദ്ധിപ്പിക്കുന്നതിനും തെറ്റായ പാർക്കിംഗുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ തടയുന്നതിനും പാർക്കിങ് ഫീസ് ഏർപ്പെടുത്തുന്നതിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News