Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ലോകകപ്പിൽ കേരളത്തിന് ആദരം,ജേതാക്കൾക്കായി ബേപ്പൂരിൽ നിർമിച്ച 'കുഞ്ഞൻ ഉരുക്കൾ' ദോഹയിലെത്തി

November 11, 2022

November 11, 2022

ന്യൂസ്‌റൂം ബ്യുറോ / ഫോട്ടോ : ദി ഹിന്ദു    
ദോഹ : കോഴിക്കോട്ടെ 26 കരകൗശല വിദഗ്ധരുടെ സംഘം നിർമ്മിച്ച 750 കുഞ്ഞൻ ഉരുക്കളുടെ ആദ്യ ബാച്ച് ഖത്തറിൽ എത്തി.ഫിഫയുടെ ഔദ്യോഗിക രൂപകല്പനയും ലോഗോയും ഉപയോഗിച്ച് അറബികളുടെ പരമ്പരാഗത സമുദ്ര യാനമായ ഭീമൻ ഉരുവിന്റെ ആയിരം ചെറുരൂപങ്ങളാണ് ബേപ്പൂരിൽ നിർമിച്ചത്.

ഇതാദ്യമായാണ് ലോകകപ്പിനുള്ള സമ്മാന വിഭാഗത്തിൽ കേരളത്തിന് പ്രാതിനിധ്യം ഉണ്ടാകുന്നത്.ഇന്ത്യയുമായുള്ള ഖത്തറിന്റെ ദീർഘകാല വാണിജ്യ ബന്ധവും വിനോദസഞ്ചാര ആവശ്യങ്ങൾക്കായി ബേപ്പൂരിൽ നിർമിക്കുന്ന ഉരുവുവിനോടുള്ള ഗൾഫ് രാജ്യങ്ങളുടെ പ്രിയവും കണക്കിലെടുത്താണ് ലോകകപ്പിൽ മികവ് തെളിയിക്കുന്നവർക്കുള്ള വിവിധ തരത്തിൽ പെട്ട  200 ഇനം സമ്മാനങ്ങളിൽ ‘ഉരു’ (dhow)വിന്റെ ചെറുരൂപങ്ങളും ഉൾപ്പെടുത്തിയത്.

“ഇതിനകം 750 ചെറുരൂപങ്ങളടങ്ങിയ ആദ്യ ബാച്ച് ഞങ്ങൾക്ക് ലഭിച്ചു. ബാക്കിയുള്ളവ ഒരാഴ്‌ചയ്‌ക്കുള്ളിൽ പൂർത്തിയാകാൻ സാധ്യതയുണ്ട്,” പദ്ധതിക്ക് നേതൃത്വം നൽകുന്ന ഖത്തർ മ്യൂസിയം അതോറിറ്റിയിലെ സീനിയർ മെർച്ചൻഡൈസ് സ്‌പെഷ്യലിസ്റ്റ് പ്രകാശ് മാറോളി പറഞ്ഞു.

സമ്മാനങ്ങളും സുവനീറുകളും നൽകുന്നതിനായി മിനിയേച്ചർ ഉരുക്കൾ നിർമ്മിക്കുന്നതിന് ആദ്യമായാണ് ഇത്രയും വലിയ  അന്താരാഷ്ട്ര ഓർഡർ ലഭിക്കുന്നതെന്ന് നിർമാണത്തിൽ പങ്കാളികളായ ബേപ്പൂരിലെ കരകൗശല വിദഗ്ദ്ധരായ ആശാരിമാർ വ്യക്തമാക്കി.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News