Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ദോഹയിലെ മിയ പാർക്ക് വീണ്ടും സജീവമാകുന്നു,വാരാന്ത്യ ഓപ്പൺ ബസാർ ഇന്നുമുതൽ

February 24, 2023

February 24, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ∙ മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആർട് (മിയ) പാർക്കിലെ വാരാന്ത്യ ബസാർ ഇടവേളയ്ക്ക് ശേഷം ഇന്നു മുതൽ വീണ്ടും സജീവമാകും. കരകൗശല-കൈത്തറി ഉൽപന്നങ്ങൾ, തുണിത്തരങ്ങൾ, പരമ്പരാഗത-പാശ്ചാത്യ രുചിക്കൂട്ടുകൾ എന്നിവയുടെ വിൽപന സ്റ്റാളുകളോടെ പരമ്പരാഗത ഖത്തരി സൂഖിന്റെ ആധുനിക മാതൃകയാണ് പാർക്കിൽ ഒരുക്കുന്നത്.

ചെറുകിട, ഇടത്തരം ഗാർഹിക സംരംഭകർക്ക് ഉൽപന്നങ്ങൾ വിറ്റഴിക്കാനുള്ള അവസരം ഇവിടെയുണ്ടാകും. പെർഫ്യും, ആഭരണങ്ങൾ, കളിപ്പാട്ടങ്ങൾ, കരകൗശല ഉൽപന്നങ്ങൾ, വസ്ത്രങ്ങൾ, സുവനീറുകൾ, സൗന്ദര്യ വർധക ഉൽപന്നങ്ങൾ, പെയിന്റിങ്ങുകൾ, ഗൃഹ അലങ്കാര വസ്തുക്കൾ,  കാർപെറ്റുകൾ, അബായ, ബാഗുകൾ തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നുള്ള നൂറ് കണക്കിന് സാധനങ്ങൾ ബസാറിൽ ലഭിക്കും.

പ്രാദേശിക വിഭവങ്ങൾക്ക് പുറമേ  തായ്, ഫിലിപ്പിനോ, മലേഷ്യ, തുർക്കി, ഇന്ത്യൻ തുടങ്ങി വ്യത്യസ്ത രുചികളുമായി ഭക്ഷണ-പാനീയ വിപണികളും ഉണ്ടാകും. ഇന്നു മുതൽ എല്ലാ വെള്ളി, ശനി ദിവസങ്ങളിലും മിയ ബസാർ പ്രവർത്തിക്കും. ഇത്തവണത്തെ സീസൺ മാർച്ച് 18 വരെയാണ്. വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് 2 മുതൽ രാത്രി 10 വരെയും ശനിയാഴ്ചകളിൽ രാവിലെ 10 മുതൽ രാത്രി 8 വരെയുമായിരിക്കും പ്രവർത്തനം. 2012 ഫെബ്രുവരിയിലാണ് മിയ ബസാറിന് തുടക്കമിടുന്നത്. ആദ്യം മാസത്തിന്റെ ആദ്യ ശനിയാഴ്ച മാത്രമായിരുന്നു ബസാറിന്റെ പ്രവർത്തനം.എന്നാൽ സന്ദർശകരുടെ എണ്ണം കൂടിയതോടെ വെള്ളി, ശനി ദിവസങ്ങളിലായി ബസാറിന്റെ പ്രവർത്തനം നീട്ടുകയായിരുന്നു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9 എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News