Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ഖത്തറിൽ നിന്ന് അവധി ആഘോഷിക്കാൻ പോയ മാഹി സ്വദേശി സലാലയിൽ വാഹനാപകടത്തിൽ മരിച്ചു,ഒരാൾക്ക് ഗുരുതര പരിക്ക്

July 02, 2023

July 02, 2023

ന്യൂസ്‌റൂം ബ്യുറോ
സലാല: ഖത്തറിൽ നിന്ന് അവധി ആഘോഷിക്കാൻ പോയ മാഹി സ്വദേശി മസ്‌കത്ത് സലാല റോഡിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു.മാഹി പെരിങ്ങാടി സ്വദേശി പുതിയപുരയില്‍ മുഹമ്മദ് അഫ്‌ലഹ് ( 39) ആണ്‌ മരിച്ചത്.അലി ബിന്‍ അലി കമ്പനിയില്‍ സെയില്‍സ് എക്സിക്യൂട്ടിവായി ജോലി ചെയ്ത് വരികയായിരുന്നു.ഗുരുതരമായി പരിക്കേറ്റ മിസ്‌ബാഹ് (38) സലാല സുല്‍‌ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ ഐ.സി.യു വില്‍ ചികിത്സയിലാണ്‌ .

ശനിയാഴ്ച രാത്രി സലാലയില്‍ നിന്ന് തിരിച്ചു പോകുന്നതിനിടെ, ഇവർ സഞ്ചരിക്കുകയായിരുന്ന  വാഹനം തുംറൈത്തില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെ  കിറ്റ്പിറ്റിനടുത്ത് ഒട്ടകത്തെ ഇടിക്കുകയായിരുന്നു.ഖത്തറിൽ നിന്ന് ഈദാഘോഷിക്കന്‍ എത്തിയതായിരുന്നു.

മസ്‌കത്തിലുള്ള സഹോദരന്‍ മുഹമ്മദ് അഫ്‌താഹിനെയും കൂട്ടിയാണ്‌ ഇവര്‍ സലാലയിലെത്തിയത്.. എട്ട് വയസ്സുള്ള മുഹമ്മദ് ആസിലും, മുഹമ്മദ് അഫ്‌താഹും സുരക്ഷിതരാണ്‌.

സുല്‍‌ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മ്യതദേഹം നിയമനടപടികള്‍ പൂര്‍‌ത്തീകരിച്ച് നാട്ടില്‍ കൊണ്ട് പോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/GjQM19221WxKnWo2cdbsZe


Latest Related News