Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
നിരോധനം നീങ്ങി,ലുസൈൽ ബൊളിവാർഡിൽ നാളെ മുതൽ വാഹനങ്ങൾക്ക് പ്രവേശനാനുമതി

January 06, 2023

January 06, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ: ലുസൈൽ ബൊളിവാർഡ്  ജനുവരി 7 ശനിയാഴ്ച രാത്രി 10 മണി മുതൽ വാഹന ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്ന് . ഖത്തർ ഡയർ അറിയിച്ചു.  വേൾഡ് കപ്പ് ആഘോഷങ്ങളുടെ പ്രധാന കേന്ദ്രങ്ങളിൽ ഒന്നായിരുന്ന ലുസൈൽ  ബൊളിവാർഡിൽ വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു..ലോകകപ്പ് വേളയിലും അതിനു ശേഷമുള്ള രണ്ടാഴ്ചയും   ബൊളിവാർഡിൽ  കാൽനടയാത്രക്കാരെ മാത്രമാണ് അനുവദിച്ചിരുന്നത്.

ഏകദേശം ഒന്നര കിലോമീറ്റർ നീളമുള്ള  ബൊളിവാർഡ്  ലക്ഷക്കണക്കിന് ആളുകളാണ് സന്ദർശിച്ചത്. നിരവധി വിനോദ പരിപാടികളും പ്രധാന ടീമുകളെ പിന്തുണച്ചുള്ള ആഘോഷ പരിപാടികളും  ഇവിടെയാണ് നടന്നത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/B5cRGSkveuO5fUeQTErqlq എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News