Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ഉറക്കത്തിലും കൈവിടില്ല,ലോകകപ്പ് കെട്ടിപ്പിടിച്ചുറങ്ങുന്ന മെസ്സിയുടെ ചിത്രം വൈറലാവുന്നു

December 21, 2022

December 21, 2022

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്‌ക് 

ബ്യുണസ് ഐറിസ് : ഖത്തർ ലോകകപ്പ് നേടിയതിന്റെ ആഘോഷം ലോകമെമ്പാടും തുടരുന്നതിനിടെ അർജന്റീനൻ ആരാധകർക്ക് ആവേശം പകരാൻ ലോകകപ്പ് കെട്ടിപ്പിടിച്ചുറങ്ങുന്ന സൂപ്പർ താരം മെസ്സിയുടെ ചിത്രവും വൈറലാകുന്നു.വര്ഷങ്ങളായി ലോകകപ്പ് മാത്രം സ്വപ്നം കണ്ട് ഉണ്ണുകയും ഉറങ്ങുകയും ചെയ്ത മെസ്സി ജനിച്ചുവീണ കുഞ്ഞിനെ പോലെ ലോകകപ്പിനെ കെട്ടിപ്പിടിച്ചു കിടക്കുന്ന ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.മെസ്സി തന്നെയാണ് ട്വിറ്ററിഫെയ്‌സ്ബുക്കിലും ചിത്രം പങ്കുവെച്ചത്.



ഗുഡ് മോണിങ് എന്ന ക്യാപ്ഷനാണ് മെസി ചിത്രങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്.നാല് മില്യണിലധികം ആരാധകരാണ് ഇതിനോടകം ചിത്രത്തിന് ഇഷ്ടം പകരാൻ എത്തിയത്.

ലോകകപ്പ് നേടിയ മെസിയും സംഘവും കഴിഞ്ഞ ദിവസം പ്രദേശിക സമയം പുലര്‍ച്ചെ രണ്ടരയോടെയാണ് അര്‍ജന്റീനയിലെത്തിയത്.രാജ്യമെങ്ങും നേരം പുലരുന്നത് വരെ ഇപ്പോഴും വിജയാഘോഷങ്ങൾ തുടരുകയാണ്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HHOGGyLPTMH45QRaxZQRyz എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News