Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
സംഗീതം പെയ്തിറങ്ങി,കുവാഖ് ഇരുപത്തിരണ്ടാം വാർഷികം ആഘോഷിച്ചു

July 17, 2022

July 17, 2022

ദോഹ: ഖത്തറിലെ കണ്ണൂർ ജില്ലക്കാരുടെ സൗഹൃദ കൂട്ടായ്‌മയായ കുവാഖ്  ഇരുപത്തിരണ്ടാം വാർഷികം വിപുലമായി ആഘോഷിച്ചു. ഐഡിയിൽ ഇന്ത്യൻ സ്കൂൾ ഹാളിൽ നടന്ന 'മൂൺ മാജിക്ക്' കുവാഖ് സംഗീതരാവ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
പ്രശസ്ത പിന്നണി ഗായകൻ കണ്ണൂർ ഷെരീഫ് നേതൃത്വം നൽകിയ സംഗീത സന്ധ്യ ഖത്തറിലെ സംഗീതാസ്വാദകർക്ക് നവ്യാനുഭവമായി മാറി.ഖത്തറിലെ യുവ ഗായികാഗായകൻമാർ കൂടി ഒത്തുചേർന്നപ്പോൾ സായാഹ്നം സംഗീതസാന്ദ്രമായി. നൃത്താധ്യപിക ആതിര അരുൺലാൽ ഒരുക്കിയ നൃത്ത ചുവടുകൾ പരിപാടിക്ക് മാറ്റുകൂട്ടി.

വാർഷികാഘോഷ പരിപാടിക്ക് കുവാഖ് ജനറൽ സെക്രട്ടറി വിനോദ് വള്ളിക്കോൽ സ്വാഗതം പറഞ്ഞു.. ഇന്ത്യൻ എംബസ്സി സെക്കന്റ് സെക്രട്ടറി കുൽജീത് സിംഗ് അറോറ പരിപാടി ഉദ്ഘാടനം ചെയ്തു. ഐ എസ് സി പ്രസിഡണ്ട് മോഹൻ തോമസ്, ഐ സി ബി എഫ് പ്രസിഡണ്ട് വിനോദ് നായർ, ഐ സി സി പ്രസിഡന്റ് പി എൻ ബാബുരാജ് തുടങ്ങിയവർ ചടങ്ങിന് ആശംസകൾ നേർന്നു.. കുവാഖ് പ്രസിഡണ്ട് മുഹമ്മദ് നൗഷാദ് അബു കണ്ണൂർ ഷെരീഫിനെ പൊന്നാടയണിയിച്ച്  ആദരിച്ചു.  ഉപഹാരം കുൽജീത് സിംഗ് അറോറ കൈമാറി.
സംഘടനയുടെ പുതിയ ലോഗോ പ്രകാശനം കുൽജീത് സിംഗ് അറോറയും വെബ്സൈറ്റിന്റെ ലോഗോൺ കണ്ണൂർ ഷെരീഫും നിർവ്വഹിച്ചു.

നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ നേടിയ കൊച്ചു മിടുക്കി നൈനിക ധനുഷ്, ജീവകാരുണ്യ പ്രവർത്തകൻ ഷെഫീഖ് മാങ്കടവ് എന്നിവർ കുവാഖിന്റെ ആദരവ് ചടങ്ങിൽ ഏറ്റുവാങ്ങി.
അക്കാദമിക് രംഗത്ത് മികച്ച വിജയം കൈവരിച്ച കുട്ടികൾക്കുള്ള മെമന്റോകളും ചടങ്ങിൽ കൈമാറി.

'മുൺമാജിക്ക്' അണിയിച്ചൊരുക്കിയ സംവിധായകനും കുവാഖ് കൾച്ചറൽ സെക്രട്ടറിയുമായ രതീഷ് മാത്രാടനെയും പ്രോഗ്രാം കമ്മിറ്റി കൺവീനർ റിജിൻ പള്ളിയത്തിനെയും കണ്ണൂർ ഷെരീഫ് പൊന്നാട അണിയിച്ചു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News