Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
ഇനി നമ്മളെ പൊട്ടിച്ചിരിപ്പിക്കാന്‍ പടന്നയില്‍ ഇല്ല

July 22, 2021

July 22, 2021

കൊച്ചി: പതിറ്റാണ്ടുതകളോളം പല്ലില്ലാത്ത മോണകാട്ടി പൊട്ടിച്ചിരിച്ച് മലയാളിയെ ത്രസിപ്പിച്ച ആ കലാകാരന്‍ ഇനിയില്ല. സിനിമാ നടന്‍ കെടിഎസ് പടന്നയില്‍ (85) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെതുടര്‍ന്ന് ചികില്‍സയിലായിരുന്നു.കടവന്തറയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഭാര്യ മരിച്ച് ഒരു മാസം ആകുന്നതിനിടെയാണ് പടന്നയും വിട പറയുന്നത്. നാടകലോകത്ത് നിന്നാണ് പടന്നയില്‍ സിനിമാ ലോകത്തെത്തുന്നത്. തുടര്‍ന്ന് രണ്ടുപതിറ്റാണ്ടിലേറെ സിനിമാലോകത്ത് സജീവമായിരുന്നു. അനിയന്‍ ബാവ ചേട്ടന്‍ ബാവയാണ് ആദ്യ സിനിമ. വൃദ്ധന്മാരെ സൂക്ഷിക്കുക, ശ്രീകൃഷ്ണപുരത്തെ നക്ഷത്ര തിളക്കം, ആദ്യത്തെ കണ്‍മണി, കുഞ്ഞിരാമായണം, അമര്‍ അക്ബര്‍ അന്തോണി, രക്ഷാധികാരി ബൈജു തുടങ്ങിയ ചിത്രങ്ങളിലെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടു.നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. സിനിമയില്‍ സജീവമായിരിക്കുമ്പോഴും തൃപ്പൂണിത്തുറയിലെ കണ്ണംകുളങ്ങരയില്‍ ചെറിയ കട നടത്തിയിരുന്നു. കെ ടി സുബ്രഹ്‌മണ്യന്‍ പടന്നയില്‍ എന്നാണ് ഇദ്ദേഹത്തിന്റെ യഥാര്‍ഥ പേര്. ഭാര്യ: രമണി. മക്കള്‍: ശ്യാം, സ്വപ്ന, സന്നന്‍, സാജന്‍.

 


Latest Related News