Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
സഹജീവി സ്നേഹത്തിന്റെ ചെറിയ മാതൃക, സമൂഹമാധ്യമങ്ങളിൽ വൈറലായി ഖത്തറി യുവതി

September 14, 2021

September 14, 2021

ദോഹ : സ്വാർത്ഥത മനുഷ്യന്റെ സ്ഥായീ സ്വഭാവമായി മാറിക്കൊണ്ടിരിക്കുന്ന കാലത്ത് സഹാനുഭൂതിയുടെയും സഹജീവി സ്നേഹത്തിന്റെയും അദൃശ്യഹസ്തം നീട്ടിയ അജ്ഞാത വനിതയാണ് ഗൾഫ് സമൂഹമാധ്യമങ്ങളിലെ ഇന്നത്തെ താരം. റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കുന്നതിനിടെ  തോട്ടക്കാരൻ പുറത്ത് കൊടിയ വെയിലിൽ ജോലി ചെയ്യുന്നത് ശ്രദ്ധിച്ച സ്ത്രീ ഇദ്ദേഹത്തെ റെസ്റ്റോറന്റിനകത്തേക്ക് ക്ഷണിക്കുകയായിരുന്നു. അപരിചിതനായ ആ മനുഷ്യന് ഭക്ഷണവും ശീതളപാനീയവും വാങ്ങി നൽകുകയും ചെയ്തു.  ദൃക്‌സാക്ഷിയായ ഒരാൾ ഇത് പകർത്തി സമൂഹമാധ്യമങ്ങളിൽ ഇട്ടതോടെയാണ് സംഭവം ശ്രദ്ധയാകർഷിച്ചത്.

തീർത്തും സദുദ്ദേശത്തോടെ ചെയ്ത പ്രവർത്തിയെ സമൂഹമാധ്യമത്തിൽ ആഘോഷിച്ചതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് അഭിപ്രായം രേഖപ്പെടുത്തിയത്. നയനാന്ദകരമായ ഈ കാഴ്ച പലർക്കും പ്രചോദനമാവുമെന്ന് ഒരു വിഭാഗം അഭിപ്രായപ്പെട്ടപ്പോൾ, സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതോടെ,  ഉദ്ദേശശുദ്ധി നഷ്ടപ്പെട്ടെന്ന് മറ്റൊരു വിഭാഗം അഭിപ്രായം രേഖപ്പെടുത്തി. യുവതിയുടെ പ്രവർത്തിയിൽ അത്ഭുതപ്പെട്ട തൊഴിലാളി ഒത്തിരി സന്തോഷിച്ചുവെന്നും വാർത്ത ചിത്രങ്ങൾ സഹിതം പോസ്റ്റ്‌ ചെയ്ത വ്യക്തി അടിക്കുറിപ്പായി അറിയിച്ചു. വേനലിന്റെ കാഠിന്യത്തിൽ ജോലി ചെയ്യേണ്ടി വരുന്ന തൊഴിലാളികളോട് കമ്പനികൾ അനുഭാവപൂർവം പെരുമാറണമെന്ന് ആവശ്യപ്പെടാനും കമന്റ് ബോക്സുകളിൽ നിരവധി പേരെത്തി.
 


Latest Related News