Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
അണയാതെ ഐഎസ്ആര്‍ഒ ചാരക്കേസ്: അതിക്രൂര പീഡനങ്ങളുടെ വെളിപ്പെടുത്തലുമായി ഫൗസിയ ഹസന്റെ മൊഴി

July 08, 2021

July 08, 2021

കോഴിക്കോട്: ഐഎസ്ആര്‍ഒ ചാരക്കേസ് വീണ്ടും ചുടു പിടിക്കുന്നു.
ഗൂഢാലോചന കേസില്‍ ഫൗസിയ ഹസന്റെ മൊഴിപ്പകര്‍പ്പും വിശദാംശങ്ങളും പുറത്തു വന്നു. ചാരക്കേസില്‍ മറിയം റഷീദ അറസ്റ്റിലായതിന് പിന്നാലെ ഐബി ഉദ്യോഗസ്ഥര്‍ തന്നെ കസ്റ്റഡിയില്‍ എടുത്തെന്ന് ഫൗസിയ ഹസന്‍. ബംഗളുരുവില്‍ പഠിക്കുന്ന മകളെ തന്റെ മുന്നിലിട്ട് പീഡിപ്പിക്കുമെന്ന് ഐബി ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്നും ഫൗസിയ വെളിപ്പെടുത്തി.അന്ന് ബംഗളുരുവില്‍ നിന്നും കസ്റ്റഡിയിലെടുത്താണ് ഫൗസിയയെ തിരുവനന്തപുരത്തെത്തിച്ചത്. ഐബി പൊലീസ് കസ്റ്റഡിയില്‍ നേരിട്ടത് അതിക്രൂര പീഡനമാണെന്ന് ഫൗസിയ ഹസന്‍ വെളിപ്പെടുത്തിയിരുന്നു. ബംഗളൂരുവിലെ സ്‌കൂളില്‍ പഠിക്കുകയായിരുന്ന തന്റെ മകളെ മുന്നില്‍കൊണ്ട് വന്ന് പീഡിപ്പിക്കുമെന്ന് ഐബി ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. ഐബിയിലെ ഉദ്യോഗസ്ഥര്‍ക്ക് ബംഗളൂരുവില്‍ നിന്ന് മകളെ തിരുവനന്തപുരത്ത് എത്തിക്കുക എന്നത് എളുപ്പമായതുകൊണ്ട് ഭീഷണിക്ക് വഴങ്ങുകയായിരുന്നുവെന്നാണ് ഫൗസിയ പറഞ്ഞത്. കടുത്ത സമ്മര്‍ദ്ദത്തിലൂടെ വീഡിയോ ക്യാമറയ്ക്ക് മുന്നില്‍ ഐബി തന്റെ മൊഴി രേഖപ്പെടുത്തുകയായിരുന്നു.
ഇന്ത്യന്‍ പൗരര്‍മാരായ ചിലര്‍ക്ക് താന്‍ പണം നല്‍കിയെന്നും പകരം ഐഎസ്ആര്‍ഒ രഹസ്യങ്ങള്‍ കൈക്കലാക്കിയതായും മൊഴി എഴുതി വാങ്ങിയെന്നാണ് ഫൗസിയ പറഞ്ഞത്. താന്‍ കടന്നുപോയ ക്രൂര പീഡനങ്ങളും ഫൗസിയ ഹസന്‍ അക്കമിട്ട് മൊഴിയില്‍പറയുന്നുണ്ട്.
മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ.പ്രസാദ് ഗാന്ധി മുഖേനയാണ് മൊഴി കോടതിയിലും സിബിഐക്കും സമര്‍പ്പിക്കുന്നത്.
ഐ.എസ്.ആര്‍.ഒ (ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍) യിലെ ഉദ്യോഗസ്ഥരായിരുന്ന ഡോ. ശശികുമാരനും ഡോ. നമ്പിനാരായണനും ചേര്‍ന്ന് മറിയം റഷീദ എന്ന മാലി സ്വദേശിനി വഴി ഇന്ത്യയുടെ ബഹിരാകാശ പരിപാടിയുടെ രഹസ്യങ്ങള്‍ വിദേശികള്‍ക്ക് ചോര്‍ത്തിനല്‍കി എന്നതായിരുന്നു ചാരക്കേസ്. മുഖ്യന്ത്രിയായിരുന്ന കെ. കരുണാകരന് അധികാരം നഷ്ടപ്പെടുന്ന അവസ്ഥവരേ ഉണ്ടാക്കിയ കേസ് പിന്നീടാണ് കെട്ടിച്ചച്ചതാണെന്ന് കണ്ടെത്തിയത്. ചാരക്കേസില്‍ പ്രതിയായ നമ്പി നാരായണന് ഹൈക്കോടതി നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചിരുന്നു.നിലവില്‍ ഐഎസ്ആര്‍ഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന അന്വേഷിക്കുന്ന സിബിഐ സംഘം നമ്പി നാരായണനില്‍ നിന്നും മൊഴിയെടുത്തിരുന്നു. ഡല്‍ഹി സിബിഐ യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്.ചാരക്കേസില്‍ കുറ്റവിമുക്തനാക്കിയതിനെ തുടര്‍ന്ന് നമ്പി നാരായണന്‍ നല്‍കിയ ഹര്‍ജി പ്രകാരമാണ് ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കാന്‍ സുപ്രീം കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്.തുടര്‍ന്നാണ് മറ്റുള്ളവരുടെ മൊഴികള്‍ കൂടി പുറത്തു വന്നത്.
ഐഎസ്ആര്‍ഒ ചാരക്കേസില്‍ കുറ്റാരോപിതയായ മാലി സ്വദേശി ഫൗസിയ ഹസന്റെ ജയിലനുഭവങ്ങള്‍ വിധിക്കുശേഷം ഒരു (ചാരവനിതയുടെ) വെളിപ്പെടുത്തലുകള്‍ എന്ന പേരില്‍ ഡിസി ബുക്സ് പ്രസിദ്ധീകരിച്ചിരുന്നു. കേസില്‍  മുന്‍ പൊലീസ് മേധാവി സിബി മാത്യൂസ്, കെ.കെ ജോഷ്വ എന്നിവര്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കക്ഷി ചേരണമെന്ന് ആവശ്യപ്പെട്ട് മറിയം റഷീദയും ഫൗസിയയും   കോടതിയെ സമീപിച്ചിരുന്നു.

 


Latest Related News