Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ലോകകപ്പിനായി ഇറാൻ വ്യോമാതിർത്തി അനുവദിക്കും,ഇറാനിലേക്കും കിഷിലേക്കും വിസയില്ലാതെ പ്രവേശിക്കാം

July 10, 2022

July 10, 2022

തെഹ്റാൻ : 2022 ലെ ഫിഫ ലോകകപ്പ് ഖത്തർ ഇറാനെ സംബന്ധിച്ചിടത്തോളം സുപ്രധാന സംഭവമാണെന്ന് വിദേശകാര്യ മന്ത്രി ഹുസൈൻ അമിറാബ്ദൊല്ലാഹിയാൻ പറഞ്ഞു.തെഹ്‌റാനിലെ ഇറാൻ വിദേശകാര്യ മന്ത്രാലയത്തിൽ ചേർന്ന യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.ലോകകപ്പ് ഏറ്റവും മികച്ച രീതിയിൽ നടത്തുന്നതിന് എല്ലാ സഹായങ്ങളും നൽകാൻ വിദേശകാര്യ മന്ത്രാലയം തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകകപ്പിനായി ഖത്തറും ഇറാനും തമ്മിൽ വ്യോമഗതാഗത മേഖലയിൽ സഹകരണം ഉറപ്പാക്കാനുള്ള കരാറിൽ കഴിഞ്ഞ ദിവസം ഒപ്പുവെച്ചിരുന്നു.ഇറാൻ വ്യോമയാന സംഘടനയുടെ വക്താവ് മിർ അക്ബർ റസാവിയാണ് ഇക്കാര്യം അറിയിച്ചത്.കരാർ പ്രകാരം ഫിഫ ലോകകപ്പ് 2022 ഫൈനൽ നടക്കുമ്പോൾ ഇറാൻ തങ്ങളുടെ വ്യോമാതിർത്തി ഉപയോഗിക്കാൻ ഖത്തറിന് അനുമതി നൽകും.ലോകകപ്പ് മത്സരങ്ങൾക്കിടെ  രാജ്യങ്ങൾക്കുമിടയിലെ വിമാന സർവീസുകളുടെ എണ്ണം വർധിപ്പിക്കാനും തീരുമാനമായി.ലോകകപ്പ് വേളയിൽ ഖത്തറിൽ എത്തുന്ന സന്ദർശകർക്ക് ഇറാനിലേക്കോ കിഷ് ദ്വീപിലേക്കോ വരാൻ വിസയില്ലാതെ പ്രവേശനം അനുവദിക്കുമെന്നും ഹുസൈൻ അമിറാബ്ദൊല്ലാഹിയാൻ വ്യക്തമാക്കി.

ദോഹ വിമാനത്താവളത്തിലെ കനത്ത തിരക്ക് കണക്കിലെടുത്ത്, ഇറാനിയൻ നഗരങ്ങളായ ബന്ദർ അബ്ബാസ്, ബുഷെർ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിലും കിഷ്, ക്വഷ്ം ദ്വീപുകളിലും ഖത്തറി വിമാനങ്ങൾക്ക് പാർക്ക് ചെയ്യാനും തങ്ങാനും അനുമതി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News