Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ഖത്തറിലെ ഇന്ത്യൻ സ്‌കൂളുകളിൽ ജൂൺ 15ന് മധ്യവേനലവധി തുടങ്ങും

May 30, 2023

May 30, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ :ഖത്തറിലെ ഇന്ത്യൻ സ്‌കൂളുകളിൽ ജൂൺ 15 ന് മധ്യവേനലവധി തുടങ്ങും. ജൂൺ 15 മുതൽ ഓഗസ്റ്റ് 26 വരെയാണ് വേനലവധി. 27ന് ക്ലാസുകൾ പുനരാരംഭിക്കും.അതേസമയം, അധ്യാപകർ ജൂൺ 22 വരെ ജോലിക്കെത്തുകയും ഓഗസ്റ്റ് രണ്ടാം വാരത്തിൽ തിരികെ ജോലിയിൽ പ്രവേശിക്കുകയും വേണം. 

എംഇഎസ് ഉൾപ്പെടെ മിക്ക ഇന്ത്യൻ സ്‌കൂളുകളിലും ഈ അധ്യയന വർഷത്തെ ആദ്യ ടേം പരീക്ഷ നടക്കുകയാണ്. ജൂൺ അവസാനമാണ് ബലിപെരുന്നാൾ എന്നതിനാൽ സർക്കാർ ഓഫിസുകൾക്ക് 10 ദിവസത്തെ അവധിയുണ്ട്. ഈദ് അവധിക്കൊപ്പം  വാർഷിക അവധിയുമെടുത്ത് കുടുംബത്തോടൊപ്പം 2 മാസത്തെ അവധി ആഘോഷത്തിനാണ് സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന മിക്ക പ്രവാസികളും തയാറെടുക്കുന്നത്.ജോലി ചെയ്യുന്ന കമ്പനികളിൽ നിന്ന് അവധി ലഭിക്കുന്നതനുസരിച്ചായിരിക്കും മിക്ക കുടുംബങ്ങളുടെയും അവധിക്കാല യാത്രകൾ.

വേനലവധി ദോഹയിൽ തന്നെ ചെലവിടുന്നവർക്കായി മിക്ക നക്ഷത്ര ഹോട്ടലുകളും സ്‌റ്റെക്കേഷൻ ഓഫറുകളും പ്രഖ്യാപിക്കാറുണ്ട്. ബലിപെരുന്നാൾ അവധി ദിനങ്ങളിൽ ഖത്തർ ടൂറിസം വിവിധ കലാ, വിനോദ പരിപാടികളും ഉൾപ്പെടെയുള്ളവ നടത്തുന്നുണ്ട്. 

ഏറ്റവും പുതിയ വാർത്തകളും തൊഴിൽ സാധ്യതകളും അറിയാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/EbsrZk47eaBENKOhwtWeGf


Latest Related News