Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ദോഹയിൽ നടന്ന ചർച്ച താലിബാന്റെ നിർബന്ധപ്രകാരമായിരുന്നുവെന്ന് കേന്ദ്രവിദേശകാര്യ മന്ത്രാലയം

September 02, 2021

September 02, 2021

ന്യൂഡൽഹി :ഖത്തറിലെ ഇന്ത്യൻ സ്ഥാനപതി ഡോ.ദീപക് മിത്തൽ താലിബാൻ വക്താവുമായി ചർച്ച നടത്തിയതിനെതിരെ ചില കോണുകളിൽ നിന്ന് വിമർശനം ഉയർന്നതോടെ വിശദീകരണവുമായി കേന്ദ്രവിദേശകാര്യ മന്ത്രാലയം രംഗത്ത്. ദോഹയില്‍ താലിബാനുമായി നടന്ന ചര്‍ച്ച താലിബാന്റെ അഭ്യര്‍ത്ഥന പ്രകാരമായിരുന്നുവെന്ന് കേന്ദ്രവിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.. യുഎസ് സൈന്യം പിന്‍വാങ്ങിയ ശേഷം അഫ്ഗാനിസ്ഥാന്റെ മണ്ണ് ഇന്ത്യന്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഭീകരതയ്ക്കും ഒരു തരത്തിലും ഉപയോഗിക്കരുതെന്ന ആശങ്ക കൂടിക്കാഴ്ചയില്‍ ഇന്ത്യ ഉയര്‍ത്തിയെന്ന് മന്ത്രാലയം വ്യക്തമാക്കി.

താലിബാനുമായി തുടര്‍ ചര്‍ച്ച ഉണ്ടാകുമോ എന്ന് പറയാന്‍ സാധിക്കില്ലെന്നും ചര്‍ച്ചയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയില്ലെന്നും വിദേശ കാര്യ വക്താവ് അരിന്ധം ഭാഗ്ച്ചി പറഞ്ഞു.
താലിബാന്‍ ഭരണം പിടിച്ചടുത്ത ശേഷം അഫ്ഗാനുമായുള്ള നയതന്ത്ര ബന്ധത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിലവില്‍ ഒരു നിലപാടും സ്വീകരിച്ചിട്ടില്ല. ഈ പശ്ചാത്തലത്തില്‍ താലിബാനുമായി ചര്‍ച്ച നടത്തിയത് വിവാദമായതോടെയാണ് വിശദീകരണവുമായി വിദേശകാര്യമന്ത്രാലയം രംഗത്തെത്തിയത്.

 


Latest Related News