Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ഖത്തര്‍-ഇന്ത്യ ലോകകപ്പ് യോഗ്യതാ മത്സരം: ഇന്ത്യന്‍ ആരാധകര്‍ക്കുള്ള മുഴുവൻ ടിക്കറ്റുകളും വിറ്റുപോയി

September 10, 2019

September 10, 2019

ദോഹ: ഇന്ന് നടക്കുന്ന ഖത്തര്‍-ഇന്ത്യ ലോകകപ്പ് യോഗ്യതാ മത്സരം കാണാനായി ഇന്ത്യന്‍ ആരാധകര്‍ക്കു നിശ്ചയിച്ച ടിക്കറ്റുകള്‍ പൂര്‍ണമായും തീര്‍ന്നു. ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍(ഖ്യു.എഫ്.എ) ആണ് ഇന്ത്യന്‍ ആരാധകര്‍ക്കായുള്ള ടിക്കറ്റ് പൂര്‍ണമായി വിറ്റുപോയതായി ട്വീറ്റ് ചെയ്തത്.

ആകെ ടിക്കറ്റുകളുടെ എട്ടു ശതമാനമാണ് ഇന്ത്യന്‍ ആരാധകര്‍ക്കായി പ്രത്യേകം നീക്കിവെച്ചിരുന്നത്. എന്നാല്‍, വിതരണം ആരംഭിച്ച് ആദ്യ ദിവസം തന്നെ ടിക്കറ്റ് പൂര്‍ണമായി വിറ്റുപോകുകയായിരുന്നു. ഇതിനു ശേഷവും ഇന്ത്യന്‍ ആരാധകര്‍ അല്‍സദ്ദ് സ്റ്റേഡിയത്തിന്റെ പരിസരത്തടക്കം ടിക്കറ്റിനു വേണ്ടി തിരക്കുകൂട്ടിയതോടെയാണ് ഖ്യു.എഫ്.എ ടിക്കറ്റ് തീര്‍ന്ന വിവരം അറിയിച്ചത്. ഇനി ഖത്തര്‍ ആരാധകര്‍ക്കുള്ള ടിക്കറ്റ് മാത്രമാണു ബാക്കിയുള്ളത്.

ഔദ്യോഗിക നിയമനുസരിച്ച് ഫുട്‌ബോള്‍ മത്സരങ്ങളില്‍ നിശ്ചിത ശതമാനം കളി കാണാനെത്തുന്ന സന്ദര്‍ശകരായ ആരാധകര്‍ക്കു നീക്കിവയ്ക്കാറുണ്ട്. ഇന്നത്തെ മത്സരത്തില്‍ ഓരോ ടീമുകളുടെയും ഫാന്‍സുകള്‍ ഏതു കവാടം വഴി സ്റ്റേഡിയത്തിന് അകത്തു കടയ്ക്കണമെന്നും ഏത് സീറ്റുകളില്‍ ഇരിക്കണമെന്നും ഖ്യു.എഫ്.എ നിശ്ചയിച്ചിട്ടുണ്ട്. ഇതിന്റെ വിവരവും പുറത്തുവിട്ടിട്ടുണ്ട്.

വൈകിട്ട് 7.30നാണ് അല്‍സദ്ദ് സ്റ്റേഡിയത്തില്‍ മത്സരം ആരംഭിക്കുന്നത്. ക്യാപ്റ്റന്‍ സുനിൽ  ച്ഛേത്രിയില്ലാതെയായിരിക്കും ഇന്ത്യ മൈതാനത്തിറങ്ങുന്നത്.


Latest Related News