Breaking News
കേരളത്തിൽ വീണ്ടും കോവിഡ് വ്യാപിക്കാൻ സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി,ഈ മാസം റിപ്പോർട്ട് ചെയ്തത് 182 കേസുകൾ | ഖത്തറിൽ ചൂട് കൂടുന്നു,വാരാന്ത്യത്തിൽ ഈർപ്പത്തിന്റെ തോത് ഉയരുമെന്ന് കാലാവസ്ഥാ കേന്ദ്രം | അമീർ കപ്പിൽ കലാശപ്പോരാട്ടം,ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ | ശാന്തിനികേതൻ മദ്റസ അൽ വക്‌റ സെക്കണ്ടറി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു | ഖത്തറിൽ ഈ തസ്തികകളിൽ ജോലിക്കായി അപേക്ഷിക്കാം | ചാവക്കാട് ഫെസ്റ്റ് നാളെ(വ്യാഴം) ദോഹ ഐസിസി അശോകാ ഹാളിൽ | പ്രവാസി വെല്‍ഫെയര്‍ സാഹോദര്യ യാത്രക്ക് നാളെ ദോഹയിൽ തുടക്കമാവും | ഖത്തർ സംസ്‌കൃതി ചിത്രപ്രദർശനം ജൂൺ 13 വെള്ളിയാഴ്ച | ഖത്തർ ടൂറിസം അവാർഡ്,ആഗസ്റ്റ് 7 വരെ അപേക്ഷിക്കാം | മദീനയിൽ താമസസ്ഥലത്ത് കുഴഞ്ഞുവീണ മലയാളി അദ്ധ്യാപിക മരിച്ചു |
തൊഴിൽ മേഖലയിലെ സ്ത്രീ പങ്കാളിത്തം കൂടി,ഗൾഫ് സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുന്നതായി ഐ.എം.എഫ്

October 06, 2022

October 06, 2022

ന്യൂസ്‌റൂം ബ്യുറോ 
റിയാദ് : ഗൾഫ് സമ്പദ്‌വ്യവസ്ഥയിൽ ഗുണകരമായ മാറ്റങ്ങൾ കാണുന്നതായും തൊഴിൽ മേഖലയിലെ സ്ത്രീപങ്കാളിത്തം ഗണ്യമായി വർധിച്ചതായും ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് (ഐഎംഎഫ്) മാനേജിംഗ് ഡയറക്ടർ ക്രിസ്റ്റലീന ജോർജീവ അഭിപ്രായപ്പെട്ടു.റിയാദിൽ അൽ അറബിയ ന്യൂസിനോടാണ് അവർ ഇക്കാര്യം പറഞ്ഞത്.

'എണ്ണ ഇതര മേഖലകളിലെ വൈവിധ്യവൽക്കരണവും തൊഴിൽമേഖലയിലെ സ്ത്രീപങ്കാളിത്തവും ഗുണകരമായ മാറ്റങ്ങൾ ഗൾഫ് മേഖലയിൽ പ്രകടമാക്കുന്നുണ്ട്.2030 ഓടെ തൊഴിൽ ശക്തിയുടെ 30 ശതമാനം സ്ത്രീകളാക്കുകയെന്ന സൗദി അറേബ്യയുടെ ലക്ഷ്യം ഇതിനകം പൂർത്തീകരിച്ചു കഴിഞ്ഞു'-അവർ പറഞ്ഞു.

സമാനമായ മുന്നേറ്റം നടത്തിയതിന് യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഖത്തർ എന്നിവയുൾപ്പെടെയുള്ള അയൽ രാജ്യങ്ങളെയും ഐഎംഎഫ് മേധാവി പ്രശംസിച്ചു.എണ്ണ ഇതര മേഖലയിലെ വളർച്ച സ്ഥിരത നിലനിർത്തുന്നതായും സാമ്പത്തിക വളർച്ചയ്ക്കാവശ്യമായ എല്ലാ ഘടകങ്ങളും അതിവേഗം പ്രവർത്തിക്കുന്നതായും അവർ കൂട്ടിച്ചേർത്തു.

അതേസമയം,പ്രധാനമായും എണ്ണ, പ്രകൃതി വാതക വരുമാനം കുറയുന്നത് കാരണം ഗൾഫിൽ അടുത്ത വർഷം വളർച്ചാ മാന്ദ്യമുണ്ടാകുമെന്നും ഐഎംഎഫ് പ്രവചിക്കുന്നു.2022 ലെ 6.4 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോൾ 2023 ൽ 3.6 ശതമാനം സാമ്പത്തിക വളർച്ചയാണ് ഐ.എം.എഫ് പ്രതീക്ഷിക്കുന്നത്.

വരുമാനം വർദ്ധിക്കുന്നതിനനുസരിച്ച് ചെലവ് വർദ്ധിപ്പിക്കരുതെന്ന ഗൾഫ് രാജ്യങ്ങളുടെ തീരുമാനം വ്യത്യസ്തമായ അനുഭവമാണെന്നും  ക്രിസ്റ്റലീന ജോർജീവ കൂട്ടിച്ചേർത്തു.സൗദി തലസ്ഥാനമായ റിയാദിൽ ഉടൻ ഓഫീസ് തുറക്കുമെന്ന് ഐ.എം.എഫ് തിങ്കളാഴ്ച അറിയിച്ചിരുന്നു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/Dg5TqG6OdNJIDasvwIm1qY എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News