ബീജിംഗ് : ശക്തമായ കാറ്റിനെ തുടർന്ന് വടക്കൻ ചൈനയിൽ ജാഗ്രതാ നിർദേശം.നിരവധി പ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശങ്ങളും നിയന്ത്രണങ്ങളും ഏർപ്പെടുത്തി. തലസ്ഥാനമായ ബീജിങ്, തിയാൻജിൻ, ഹീബൈ എന്നിവിടങ്ങളിൽ മണിക്കൂറിൽ 150 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയേക്കുമെന്ന് ചൈനീസ് കാലാവസ്ഥാ വകുപ്പ് (NMC) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
നൂറുകണക്കിന് വിമാന സർവീസുകൾ റദ്ദാക്കുകയും, വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടക്കുകയും ചെയ്തു.റെയിൽ ഗതാഗതം നിർത്തിവെച്ചതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.ശനിയാഴ്ച രാവിലെ വരെ, ബീജിംഗിലെ ക്യാപിറ്റൽ ഇന്റർനാഷണൽ വിമാനത്താവളത്തിൽ നിന്നുള്ള 413 വിമാനങ്ങൾ റദ്ദാക്കിയതായി സ്റ്റേറ്റ് ബ്രോഡ്കാസ്റ്റർ സിസിടിവി അറിയിച്ചു.
ഏപ്രിൽ 11 മുതൽ 13 വരെയാണ് ശക്തമായ കാറ്റിനുള്ള ഔദ്യോഗിക മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി ബീജിങ് നഗരത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചു, പൊതുപരിപാടികൾ റദ്ദാക്കി, പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളും പാർക്കുകളും അടച്ചുവെച്ചു. ലോകത്തെ ആദ്യ ഹ്യൂമനോയ്ഡ് റോബോട്ട് ഹാഫ് മാരത്തോണും മാറ്റിവച്ചു.
മംഗോളിയയിൽ നിന്നാണ് കാറ്റിന്റെ പ്രഭവം. ശക്തമായ കാറ്റിനൊപ്പം മണൽക്കാറ്റിനും മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ട്. ഇന്റെർ മംഗോളിയ, വടക്കുകിഴക്കൻ ചൈന എന്നിവിടങ്ങളിലാണ് അത്യന്തം തണുത്ത കാലാവസ്ഥയും മഞ്ഞുവീഴ്ചയും പ്രതീക്ഷിക്കുന്നത്. കാലാവസ്ഥാ വ്യതിയാനമാണ് ഈ അത്യന്തം ശക്തമായ കാറ്റിന് പ്രധാന കാരണമെന്നാണ് NMCയുടെ വിലയിരുത്തൽ.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F