Breaking News
ഇറാൻ-ഇസ്രയേൽ സംഘർഷം, കുവൈത്തിൽ നടക്കാനിരുന്ന അമീർ കപ്പ് ഫൈനൽ മൽസരം മാറ്റിവെച്ചു | ഖത്തറിലെ ഫാക്റ്ററിയിൽ പബ്ലിക് റിലേഷൻ ഓഫീസർ,ഫോർമാൻ ജോലി ഒഴിവുകൾ | വ്യക്തിപരമായി ആഘാതമേൽപിച്ച ദുരന്തം,അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച മെഡിക്കൽ വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നൽകുമെന്ന് ഡോ.ഷംസീർ വയലിൽ | ഉം സലാൽ മുഹമ്മദ്, അൽ-ഖോർ റോഡുകളിൽ താൽക്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് അഷ്‌ഗൽ | ആപ്പിൾ ഉപകരണങ്ങളിൽ ഉയർന്ന അപകടസാധ്യതയുള്ള പുതിയ സുരക്ഷാ ഭീഷണിയുള്ളതായി ഖത്തറിലെ സൈബർ സുരക്ഷാ ഏജൻസിയുടെ മുന്നറിയിപ്പ് | സ്നേഹതീരം ഖത്തർ ഈദ് 'നൂർ',എവറസ്റ്റ് കീഴടക്കിയ സഫ്രീന ലത്തീഫിനെ ആദരിച്ചു | ദുബായിലേക്കുള്ള ഇൻഡിഗോ യാത്രക്കാരന്റെ ഷൂവിനടിയിൽ ബുള്ളറ്റ്,കൊച്ചി നെടുമ്പാശേരി സ്വദേശിയുടെ യാത്ര മുടങ്ങി | കുവൈത്തിൽ നിന്നും അവധിക്ക് നാട്ടിൽപോയ മലയാളി നെഴ്‌സ് വാഹനാപകടത്തിൽ മരിച്ചു | റിയാദിൽ കിടപ്പുമുറിയിലെ എസി പൊട്ടിത്തെറിച്ച് മലയാളി മരിച്ച സംഭവം,കാരണം കണ്ടെത്താൻ വിശദമായ അന്വേഷണം തുടങ്ങി | റിയാദിൽ കിടപ്പുമുറിയിലെ എസി പൊട്ടിത്തെറിച്ച് മലയാളി മരിച്ച സംഭവം,കാരണം കണ്ടെത്താൻ വിശദമായ അന്വേഷണം തുടങ്ങി |
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു,വോട്ടെണ്ണൽ ജൂൺ 23-ന്

May 25, 2025

nilambur-by-election-announced-voting-on-june-19

May 25, 2025

ന്യൂസ്‌റൂം ബ്യുറോ


നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ജൂൺ 19ന് തെരഞ്ഞെടുപ്പ് നടക്കും. ജൂൺ 23 നാണ് വോട്ടെണ്ണൽ പ്രഖ്യാപിച്ചിരിക്കുന്നത്. നിലമ്പൂർ അടക്കം അഞ്ചിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. ഔദ്യോഗിക വിജ്ഞാപനം മേയ് 26ന് നടത്തും.

നോമിനേഷൻ സമർപ്പിക്കേണ്ട അവസാന ദിവസം ജൂൺ രണ്ടാണ്. സൂക്ഷ്മപരിശോധന ജൂൺ മൂന്നിന് നടക്കും. നോമിനേഷൻ പിൻവലിക്കേണ്ട അവസാനദിനം ജൂൺ അഞ്ചാണ്.

പി.വി അൻവർ രാജിവെച്ച സാഹചര്യത്തിലാണ് നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയത്. തെരഞ്ഞെടുപ്പ് മനപൂർവ്വം വൈകിപ്പിക്കുന്നുവെന്നടക്കമുള്ള ആരോപണങ്ങളുമായി പി.വി അൻവർ രംഗത്ത് വന്നിരുന്നു.

നാല് സംസ്ഥാനങ്ങളിലെ അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഗുജറാത്ത്, പഞ്ചാബ്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങൾക്കൊപ്പമാണ് കേരളത്തിലെയും തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക https://chat.whatsapp.com/JSu55PzLuSjIOAiVOp*fd mZz2i  ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News