റിയാദ് : റിയാദിൽ കിടപ്പുമുറിയിലെ എയർകണ്ടീഷണർ പൊട്ടിത്തെറിച്ച് മലയാളി മരിച്ച സംഭവത്തിൽ അധികൃതർ വിശദമായ അന്വേഷണം തുടങ്ങി. ഏഴുവർഷമായി റിയാദിൽ ജോലിക്കാരനായ തൊടുപുഴ രണ്ടുപാലം സ്വദേശി സിയാദ് (36) ആണ് ദാരുണമായി മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് ശേഷമുണ്ടായ പൊട്ടിത്തെറിയിൽ ഗുരുതരമായി പൊള്ളലേറ്റ് തീവ്രപരിചരണ വിഭാഗത്തിലായിരുന്ന സിയാദ് കഴിഞ്ഞ ദിവസമാണ് ചികിത്സയ്ക്കിടെ മരിച്ചത്.
എസിയുടെ കംപ്രസർ പൊട്ടിത്തെറിച്ചായിരുന്നു അപകടം എന്നാണ് പ്രാഥമിക നിഗമനം. എങ്കിലും ഇത് എങ്ങനെയുണ്ടായി എന്നത് കണ്ടെത്താൻ വിദഗ്ധ പരിശോധന നടക്കും.
സിയാദ് ഏഴുവർഷമായി റിയാദ് എക്സിറ്റ് എട്ടിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഭാര്യയും മകളുമുണ്ട്
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F