Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
വെള്ളപ്പൊക്കത്തിൽ നിലംപൊത്തിയ മുണ്ടക്കയത്തെ ഇരുനില വീട് അറബികൾക്കിടയിലും ചർച്ചയാവുന്നു

October 19, 2021

October 19, 2021

ദോഹ : കേരളത്തെ പ്രളയം വിഴുങ്ങിയ ദിവസങ്ങളിൽ മുണ്ടക്കയത്ത് ഇരുനില വീട് നിലംപൊത്തുന്ന ദൃശ്യം അറബ് സമൂഹത്തിലും ചർച്ചയാവുന്നു.കേരളത്തിലെ മഴക്കെടുതിയുടെ തീവ്രത കാണിക്കുന്ന ദൃശ്യം അറബ് മാധ്യമങ്ങളും സമൂഹ മാധ്യമങ്ങളും ഏറ്റെടുക്കുകയായിരുന്നു.മുണ്ടക്കയം കൂട്ടിക്കലിലുള്ള വീടാണ് മലവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത്.അപകടസാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് വീട്ടുകാരെ നേരത്തെ ഒഴിപ്പിച്ചിരുന്നു.കനത്ത മഴയെ തുടർന്ന് പുഴയിൽ വെള്ളം കുത്തിയൊലിച്ചു വന്നതിനെ തുടർന്ന് വീടിന്റെ അടിഭാഗത്തെ മണ്ണൊലിച്ചു പോവുകയും വീട് പൂർണമായും നിലംപൊത്തുകയുമായിരുന്നു.

അന്താരാഷ്ട്ര വീഡിയോ പോർട്ടലുകൾ നൽകിയ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുകയായിരുന്നു.അൽ ജസീറ ഉൾപെടെയുള്ള മാധ്യമങ്ങളും വലിയ പ്രാധാന്യത്തോടെയാണ് വാർത്തയും വീഡിയോയും പങ്കുവെച്ചത്.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ +974 66200167 എന്ന നമ്പറിൽ സന്ദേശം അയക്കുക.


Latest Related News