Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
കോവിഡ് നമുക്കൊപ്പമുണ്ട്,നിയന്ത്രണങ്ങൾ നീക്കിയാലും ജാഗ്രത കൈവിടരുതെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ

July 25, 2020

July 25, 2020

ഫോട്ടോ : ദി പെനിൻസുല    
ദോഹ :ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്തുകയും പൊതുസ്ഥലങ്ങള്‍ വീണ്ടും തുറക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രതയും മുന്‍കരുതലും കൈവിടരുതെന്ന് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ഡോ. യൂസുഫ് അല്‍ മസ്‌ലമാനി ആവശ്യപ്പെട്ടു. പുതിയതായി രോഗം  സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുറയുന്നത് വൈറസ് തുടച്ചുനീക്കപ്പെട്ടുവെന്ന് അര്‍ഥമാക്കുന്നില്ല. വൈറസിന്റെ രണ്ടാം ഘട്ട വ്യാപനം  ഒഴിവാക്കുന്നതിന് തുടര്‍ച്ചയായ പ്രതിരോധവും മുന്‍കരുതലുകളും അത്യാവശ്യമാണെന്നും  അല്‍ മസ്‌ലമാനി പറഞ്ഞു. 

കോവിഡ് പടരാനുള്ള സാധ്യതയും അപകടവും അതേപടി നിലനിൽക്കുന്നുണ്ട്. ലോകം മുഴുവൻ അതിന്റെ സൂചനകൾ കാണുന്നുമുണ്ട്.ആസ്‌ട്രേലിയ,ഹോങ്കോങ്,ജർമനി തുടങ്ങിയ രാജ്യങ്ങൾ കൊറോണക്കെതിരായ രണ്ടാംഘട്ട പോരാട്ടത്തിലാണ്. മുൻകരുതൽ നടപടികളിൽ വീഴച വരുത്തിയതാണ് ഇതിന് കാരണമായത്.മുന്‍കരുതലുകള്‍ അവഗണിക്കുന്നതിലൂടെ സ്വയം രോഗബാധിതരാകാന്‍ സാധ്യതയുണ്ടെന്നും  ദി പെനിന്‍സുല പത്രത്തിന് നൽകിയ  അഭിമുഖത്തിൽ  അദേഹം വ്യക്തമാക്കി.

നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തിയ സാഹചര്യത്തിൽ ഏതെങ്കിലും മാളിലോ ഓഫീസിലോ മറ്റു സ്ഥാപനങ്ങളിലോ രോഗം കണ്ടെത്തിയാൽ സ്ഥാപനം അടച്ചു ഇവരെ ഐസൊലേഷനിലേക്ക് മാറ്റുമെന്നും ഡോ. യൂസുഫ് അല്‍ മസ്‌ലമാനി വ്യക്തമാക്കി.

ഖത്തറിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ശരാശരി 400 പേരിൽ താഴെ പേർക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. മരണ നിരക്കും ഗണ്യമായി കുറഞ്ഞിട്ടുണ്ട്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക


Latest Related News