Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
കുട്ടികളെ വഴിതെറ്റിക്കുന്നു, നെറ്റിഫ്ലിക്സിലെ ചില ഉള്ളടക്കങ്ങൾ നീക്കം ചെയ്യണമെന്ന് ഗൾഫ് സഹകരണ കൗൺസിൽ

September 07, 2022

September 07, 2022

അൻവർ പാലേരി 

ദോഹ : ഗൾഫ്‌മേഖലയുടെ സാമൂഹിക,ഇസ്‌ലാമിക മൂല്യങ്ങൾക്ക് നിരക്കാത്ത ഉള്ളടക്കം നീക്കം ചെയ്യണമെന്ന് അമേരിക്കൻ ലൈവ് സ്ട്രീമിങ് ഭീമനായ നെറ്റിഫ്ലിക്സിനോട് ഗൾഫ് രാജ്യങ്ങൾ  ആവശ്യപ്പെട്ടു.റിയാദ് ആസ്ഥാനമായ,ആറ് ഗൾഫ് രാജ്യങ്ങൾ ഉൾകൊള്ളുന്ന ജനറൽ കമ്മീഷൻ ഫോർ ഓഡിയോ വിഷ്വൽ മീഡിയ ഒരു പ്രസ്താവനയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

നിശ്ചിത ഉള്ളടക്കം സംപ്രേഷണം ചെയ്യുന്നത് തുടരുകയാണെങ്കിൽ നിയമനടപടികൾ സ്വീകരിക്കുമെന്നും ജിസിസി ജനറൽ കമ്മീഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കുട്ടികളെ ലക്ഷ്യമാക്കിയുള്ള ചില ഉള്ളടക്കങ്ങൾ മാധ്യമ  നിയന്ത്രണം സംബന്ധിച്ച നിയമം ലംഘിച്ചതായും ഇവ പിൻവലിക്കണമെന്നുമാണ് ആവശ്യം.അതേസമയം,ഗൾഫ് രാജ്യങ്ങളുടെ ഈ ആവശ്യത്തോട് നെറ്റിഫ്ലിക്സ് ഇതുവരെ പ്രതികരിക്കാൻ തയാറായിട്ടില്ലെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

നെറ്റ്ഫ്ലിക്സ് വിവാദ ഉള്ളടക്കവുമായി ബന്ധപ്പെട്ട് യുഎഇ ചൊവ്വാഴ്ച സമാനമായ പ്രസ്താവന പുറത്തിറക്കിയിരുന്നു.നെറ്റ്ഫ്ലിക്സ്  സംപ്രേക്ഷണം തുടരുകയാണെങ്കിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നായിരുന്നു യു.എ.ഇയുടെ മുന്നറിയിപ്പ്.

നെറ്റിഫ്ലിക്സ് സംപ്രേഷണം ചെയ്യുന്ന വിവാദ പരമ്പരയെ കുറിച്ചുള്ള വിശദവിവരങ്ങൾ ജിസിസി ജനറൽ കമ്മീഷൻ പ്രത്യേകമായി പരാമർശിച്ചിട്ടില്ല.അതേസമയം,' കുട്ടികൾക്കായി നെറ്റിഫ്ലിക്സ്  സംപ്രേഷണം ചെയ്യുന്ന പരമ്പരയിൽ സ്വവർഗരതിയെ പ്രോത്സാഹിപ്പിക്കുന്നതായി സൗദിസർക്കാരിന് കീഴിലെ അൽ ഇഖ്ബാരിയ ടെലിവിഷൻ ചാനൽ റിപ്പോർട്ട് ചെയ്തു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HrLcaJxM8ioJZfNN9bsdpq എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News