Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ഗൾഫിൽ നിന്നും നാട്ടിൽ തിരിച്ചെത്തിയ കുട്ടികളെ മയക്കുമരുന്ന് സെക്‌സ് മാഫിയകൾ ലക്ഷ്യമാക്കുന്നതായി റിപ്പോർട്ട്

January 24, 2023

January 24, 2023

അൻവർ പാലേരി
ദോഹ : കോവിഡ് കാലത്തും മറ്റുമായി നാട്ടിൽ തിരിച്ചെത്തിയ പ്രവാസികളുടെ മക്കളെ നാട്ടിലെ മയക്കുമരുന്ന്,സെക്‌സ് മാഫിയകൾ ലക്‌ഷ്യം വെക്കുന്നതായി റിപ്പോർട്ട്.സംസ്ഥാനത്ത് ലഹരിക്കെതിരെ നടക്കുന്ന കാമ്പയിനിൽ പങ്കെടുക്കുന്ന ഉദ്യോഗസ്ഥരാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ന്യൂസ്‌റൂമുമായി പങ്കുവെച്ചത്.പത്തനംതിട്ടയിൽ ഒമാനിൽ നിന്നും തിരിച്ചെത്തിയ പ്രവാസി കുടുംബത്തിലെ പെൺകുട്ടിയെ ഈയിടെ രക്ഷിതാക്കളെത്തി കൊച്ചി കാക്കനാട്ടെ ഫ്‌ളാറ്റിൽ നിന്നും തിരികെക്കൊണ്ടുപോയതായി കുട്ടിയുടെ രക്ഷിതാക്കൾ അറിയിച്ചു.

'കോവിഡിന് ശേഷം കൊച്ചിയിൽ മാത്രം ഇത്തരം ഏഴോളം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.കൊച്ചിയിലെ ഒരു പ്രമുഖ മോഡലിംഗ് സ്ഥാപനവുമായുള്ള ബന്ധം ഉപയോഗപ്പെടുത്തിയാണ് ഗൾഫിൽ നിന്നും തിരിച്ചെത്തിയ 22 കാരിയെ മയക്കുമരുന്ന് സംഘം കെണിയിൽ വീഴ്ത്തിയത്.'-ലഹരിവിരുദ്ധ പ്രചാരണത്തിൽ സജീവമായി ഇടപെടുന്ന സാമൂഹ്യപ്രവർത്തകൻ ന്യൂസ്‌റൂമിനോട് പറഞ്ഞു

ഗൾഫിൽ പഠിച്ച കുട്ടികൾക്ക് ഉയർന്ന സാമ്പത്തിക നിലയിലുള്ള ഇടപാടുകാരെ എളുപ്പത്തിൽ ആകർഷിക്കാൻ കഴിയുന്നതാണ് മയക്കുമരുന്ന്,പെൺവാണിഭ സംഘങ്ങളെ ഇവരെ കെണിയിലാക്കാൻ പ്രേരിപ്പിക്കുന്നത്.കുടുംബത്തിന്റെ പ്രയാസങ്ങളോർത്ത് മെട്രോ നഗരങ്ങളിൽ ജോലി അന്വേഷിക്കുന്ന ഇവർക്ക് പലപ്പോഴും ജോലി കണ്ടെത്താൻ വലിയ പ്രയാസമുണ്ടാകാറില്ല.എന്നാൽ ഈവന്റ്സ്,മോഡലിംഗ് പോലുള്ള തൊഴിൽ മേഖലകളിൽ എത്തിപ്പെടുന്ന പലരും മെട്രോ നഗരങ്ങളിൽ ലഭിക്കുന്ന അമിതമായ  സ്വാതന്ത്ര്യം അനുഭവിച്ചു തുടങ്ങുന്നതോടെ പല തരത്തിലുള്ള കെണികളിൽ ചെന്നുപെടുന്നതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരും സാമൂഹ്യപ്രവർത്തകരും പറയുന്നു.ഗൾഫിൽ രക്ഷിതാക്കളുടെ കൺവെട്ടത്തിൽ അനുഭവിച്ചിരുന്ന സ്വാതന്ത്ര്യവും ജീവിത സൗകര്യങ്ങളും തിരികെ ലഭിക്കാൻ ഇത്തരം കുട്ടികൾ എന്തു വിട്ടുവീഴ്ചകൾക്കും തയാറാകുന്നതായാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്.

ഗൾഫിൽ ലഭിച്ചിരുന്ന സുരക്ഷിതമായ കൂട്ടായ്മകളും സൗഹൃദങ്ങളും നാട്ടിലെത്തിയാൽ അത്ര സുരക്ഷിതമല്ലെന്ന തിരിച്ചറിവ് പല കുട്ടികൾക്കും ഉണ്ടാകുന്നത് ഏതെങ്കിലും തരത്തിലുള്ള കെണികളിൽ അകപ്പെട്ടുകഴിയുമ്പോൾ മാത്രമായിരിക്കും.

രണ്ടു വർഷത്തിലേറെ ജനങ്ങളെ വീട്ടിലിരുത്തിയ കോവിഡ് മഹാമാരിയെ തുടർന്ന് ജോലി നഷ്ടപ്പെട്ട നിരവധി പേരാണ് ജോലി നഷ്ടപ്പെട്ട് കുടുംബ സമേതം നാട്ടിൽ തിരിച്ചെത്തിയത്.ഗൾഫിൽ കുടുംബത്തോടൊപ്പം ജീവിച്ചും മക്കളെ പഠിപ്പിച്ചും കഴിഞ്ഞതല്ലാതെ ശേഷിക്കുന്ന കാലത്തേക്ക് വലിയ നീക്കിയിരുപ്പുകളൊന്നും ഇല്ലാത്തവരാണ് ഇവരിൽ വലിയൊരു വിഭാഗവും.ഗൾഫിൽ നല്ല സ്ഥാപനങ്ങളിൽ പഠിച്ചിരുന്ന ഇവരുടെ കുട്ടികളിൽ പല തരത്തിലുള്ള മാനസിക സമ്മർദങ്ങളും മാനസിക പ്രശ്നങ്ങളും കണ്ടുവരുന്നതായും റിപ്പോർട്ടുകളുണ്ട്.അതുകൊണ്ടുതന്നെ ചില സുഹൃദ വലയങ്ങളിൽ ചെന്നുപെടുമ്പോൾ ലഭിക്കുന്ന സ്വാതന്ത്ര്യവും സൗകര്യങ്ങളും പലതരത്തിലുള്ള മാഫിയകളിൽ ചെന്നുപെടാൻ പ്രേരണയാകുന്നതായാണ് വിലയിരുത്തൽ.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i  എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News