Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
മൊറോക്കോ വീര്യം കെട്ടടങ്ങി,ഇനി മെസ്സിയും എംബാപ്പെയും മാത്രം

December 15, 2022

December 15, 2022

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്‌ക് 

ദോഹ : ലോകം ആകാംക്ഷയോടെ ഉറ്റുനോക്കിയ അവസാന സെമി ഫൈനലിൽ മൊറോക്കോയെ തളച്ച് ഫ്രാൻസ് സെമിയിൽ.എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഫ്രഞ്ച് പട മഗ്‌രിബികളെ വീഴ്ത്തിയത്.ഫ്രഞ്ച് വീര്യത്തിന് മുന്നിൽ അടിപതറിയെങ്കിലും അതിശക്തമായ പോരാട്ടം കാഴ്‌ച വെച്ചാണ് ആദ്യമായി സെമി ഫൈനലിൽ ഇടം നേടിയ മൊറോക്കോ അൽ ബൈത്ത് സ്റ്റേഡിയം വിട്ടത്.

ഞായറാഴ്ച നടക്കുന്ന അന്തിമ പോരാട്ടത്തിൽ അർജന്റീന ഫ്രാൻസിനെ നേരിടും.അതിന് മുമ്പ് മൂന്നാം സ്ഥാനക്കാരെ നിർണ്ണയിക്കുന്ന മത്സരത്തിൽ മൊറോക്കോ ക്രോയേഷ്യയെ നേരിടും.

അഞ്ചാം മിനിറ്റില്‍ തിയൊ ഹെര്‍ണാണ്ടസും രണ്ടാം പകുതിയില്‍ മൊറോക്കൊ മറുപടി ഗോളിനായി സമ്മര്‍ദ്ദം ചെലുത്തുന്നതിനിടെ പകരക്കാരന്‍ കോളൊ മുവാനിയുമാണ് ഫ്രാന്‍സിനായി  ഗോളടിച്ചത്.ഈ ലോകകപ്പില്‍ ആദ്യമായാണ് യാസീന്‍ ബൂനൂ കാവല്‍ നില്‍ക്കുന്ന മൊറോക്കന്‍ വലയില്‍ എതിര്‍ ടീമിന് പന്തെത്തിക്കാനാവുന്നത്. കായികലോകത്തിന്റെയൊന്നടങ്കം കയ്യടിനേടിക്കൊണ്ടാണ് ഹക്കീം സിയെച്ചും സംഘവും സെമി ഫൈനൽ വരെ പോരാടിയത്.

തുടര്‍ച്ചയായി രണ്ടു തവണ കിരീടം നേടാനുള്ള അപൂര്‍വ അവസരമാണ് ഫ്രാന്‍സിന് ഒരുങ്ങുന്നത്. 1962 ല്‍ പെലെയുടെ ബ്രസീലാണ് അവസാനം ഈ നേട്ടം കൈവരിച്ചത്. ലൂസേഴ്‌സ് ഫൈനലില്‍ ശനിയാഴ്ച മൊറോക്കൊ ക്രൊയേഷ്യയുമായി ഏറ്റുമുട്ടും. ഒരു ഗ്രൂപ്പില്‍ നിന്ന് സെമിയിലെത്തിയ ടീമുകളാണ് രണ്ടും. ഗ്രൂപ്പ് മത്സരത്തില്‍ സമനിലയായിരുന്നു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/GNnAPz2ISv601MKXQvNitL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News