Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ഖത്തറിൽ ധനകാര്യ സ്ഥാപനങ്ങളുടെ ഫുട്‍ബോൾ ലീഗിന് ഇന്ന് തുടക്കമാവും

May 27, 2023

May 27, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ :ഖത്തറിലെ ധനകാര്യ സ്ഥാപനങ്ങളുടെ ഫുട്ബോൾ  ലീഗിന് ഇന്ന് അസ്പയറിൽ  തുടക്കം.ഖത്തറിലെ വിവിധ ധനകാര്യ സ്ഥാപനങ്ങൾക്കു വേണ്ടി  അസ്പയർ,ഖത്തർ ഫുട്ബോൾ അസോസിയേഷൻ എന്നിവർ സംയുകതമായാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.

ധനകാര്യ സ്ഥാപനങ്ങൾക്കിടയിൽ നടത്തിവരുന്ന ടൂർണമെന്റിൽ ഖത്തറിലെ വിവിധ ബാങ്കുകൾ,എക്സ്ചേഞ്ചുകൾ ,ഇൻഷുറൻസ് കമ്പനികൾ എന്നിവരടങ്ങിയ പതിനെട്ടോളം വമ്പൻ ടീമുകൾ ആണ് ഇത്തവണ കളിക്കളത്തിൽ ഏറ്റുമുട്ടുക.കോവിഡ് പ്രതിസന്ധി കാരണം കഴിഞ്ഞ രണ്ടുവർഷക്കാലമായി ടൂർണമെന്റ് നടത്തിയിരുന്നില്ല.

അവസാനമായി നടന്ന ടൂർണമെന്റിൽ ഖത്തറിലെ പ്രമുഖ ധനകാര്യ സ്ഥാപനമായ  ആയ സിറ്റി എക്സ്ചേഞ്ച് വിജയം  നേടിയത് മലയാളികൾക്ക് മുഴുവൻ അഭിമാനിക്കാൻ വക നൽകിയിരുന്നു.. ചരിത്രത്തിൽ ആദ്യമായാണ് മലയാളികൾ അണിനിരക്കുന്ന ഒരു ക്ലബ് ഇത്തരമൊരു ടൂർണമെന്റിൽ കിരീടം ചൂടുന്നത്.

മൊത്തത്തിൽ രണ്ടു ലക്ഷത്തോളം ഖത്തറി റിയാൽ  പ്രൈസ് മണി ഉള്ള ഇത്തവണത്തെ ടൂർണമെന്റിൽ ഇന്ന് ഡിഫെൻറിംഗ് ചാമ്പ്യന്മാരായ സിറ്റി എക്സ്ചേഞ്ച് എഫ്സി കരുത്തരായ അഹ്ലി ബാങ്കിനെ  നേരിടും.കൂടാതെ ക്യൂ.സി.ബി -ലുലു എക്സ്ചേഞ്ച്, ,ക്യൂ.ഐ.ബി -അൽഫർദാൻ എക്സ്ചേഞ്ച്, ഖത്തർ ഇൻഷുറൻസ് -ക്യൂ.ഡി.ബി, ക്യൂ.എൻ.ബി-ഗൾഫ് എക്സ്ചേഞ്ച്, മസ്റഫ്  അൽ റയാൻ -HSBC എന്നീ മത്സരങ്ങളും അസ്പയറിലെ വിവിധ ഗ്രൗണ്ടുകളിൽ നടക്കും.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/CnQu0Sm89HsFGubs4fWsFe

 


Latest Related News