Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ലോകകപ്പ് ടിക്കറ്റ് ഇല്ലാത്തവർക്ക് നാളെ മുതൽ ഖത്തറിലേക്ക് വരാം,മാർഗ നിർദേശങ്ങളുമായി ആഭ്യന്തര മന്ത്രാലയം

December 01, 2022

December 01, 2022

അൻവർ പാലേരി
ദോഹ : ലോകകപ്പ് മത്സരങ്ങൾ കാണാൻ ടിക്കറ്റ് ഇല്ലാത്തവർക്കും ഹയ്യ പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്ത് വെള്ളിയാഴ്ച മുതൽ ഖത്തറിലേക്ക് വരാം.ഹയ്യ കാർഡ്,ഹോട്ടൽ റിസർവേഷൻ എന്നിവയ്‌ക്കൊപ്പം 500 ഖത്തർ റിയാൽ ഫീസ് കൂടി അടക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

qatar2022.qa/book എന്ന ലിങ്ക് വഴി താമസം റിസർവ് ചെയ്യാം. 12 വയസും അതിൽ കൂടുതലുമുള്ള കുട്ടികൾക്ക് 500 റിയാൽ ഫീസായി നൽകണം.എന്നാൽ 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഈ നിരക്ക് ബാധകമാവില്ല.

ഡിസംബർ 3 ന് ആരംഭിക്കുന്ന നോക്കൗട്ട് ഘട്ടത്തിൽ ലോകമെമ്പാടുമുള്ള ആരാധകർക്ക് ലോകകപ്പ് അന്തരീക്ഷം  ആസ്വദിക്കാൻ ലോകകപ്പ് ടിക്കറ്റില്ലാതെ ഖത്തറിലേക്ക് വരാമെന്ന്  നവംബർ 3 ന് നടത്തിയ വാർത്താസമ്മേളനത്തിൽ അധികൃതർ വ്യക്തമാക്കിയിരുന്നു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/C2rupFykVgXBqmlpJc6amX എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News