Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ലോക പ്രമേഹ വാരാചരണം: ഫോക്കസ് മെഡിക്കൽ സെൻ്ററിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

November 19, 2022

November 19, 2022

ന്യൂസ്‌റൂം ബ്യുറോ 
ദോഹ :ലോക പ്രമേഹ വാരാചരണത്തോടനുബന്ധിച്ച്  ഒഐസിസി- ഇൻകാസ് പാലക്കാട് ജില്ലാ കമ്മിറ്റിയും, ഖത്തർ ഡയബറ്റീസ് അസോസിയേനും, ഫോക്കസ് മെഡിക്കൽ സെൻ്ററും സംയുക്തമായി ജീവിത ശൈലി രോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. നവംബർ 18 ന് ഫോക്കസ് മെഡിക്കൽ സെന്റെറിൽ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പിൽ വിവിധ ജില്ലകളിൽ നിന്നുള്ള നിരവധി പേർ പങ്കെടുത്തു.

ജനറൽമെഡിസിൻ ,നേത്രരോഗം,  ദന്തരോഗം ,എന്നീ വിഭാഗങ്ങളിലെ ഡോക്ടർമാർ രോഗികളെ പരിശോധിച്ചു.. പ്രമേഹം,രക്ത സമ്മർദം, ബിഎംഐ തുടങ്ങിയ പരിശോധനകളും നടത്തി.
ഒ.ഐ.സി.സി, ഖത്തർ പ്രസിഡൻ്റ് സമീർ എറമല ഉദ്ഘാടനം ചെയ്തു. ലോകകേരള സഭ അംഗം റൗഫ് കൊണ്ടോട്ടി മുഖ്യാതിഥിയായിരുന്നു..പാലക്കാട് ജില്ലാ പ്രസിഡന്റ് അഷ്റഫ് പി എ നാസർ അധ്യക്ഷനായിരുന്നു.. ഫോക്കസ് മെഡിക്കൽ സെൻ്റർ എംഡി ഇകെ കുഞ്ഞമ്മദ്, ശ്രീജിത്ത്(ഇൻകാസ് ജനറൽ സെക്രട്ടറി), നിയാസ് ചെറുപ്പത്ത് (ഒ.ഐ.സി.സി വൈസ് പ്രസിഡൻ്റ്)ബാവ അചാരത്ത് ,അഷ്റഫ് ഉസ്മാൻ,എന്നിവർ ആശംസകൾ അറിയിച്ചു. രാജേഷ് മഠത്തിൽ (പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി) നന്ദി പറഞ്ഞു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ  https://chat.whatsapp.com/FIrAwQZT29aGSsExw8Oea6 എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News