Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ തീപിടുത്തം,രോഗികളെ ഒഴിപ്പിച്ചു

May 20, 2021

May 20, 2021

തിരുവനന്തപുരം : എസ്‍പി ഫോർട്ട് ആശുപത്രിയിൽ തീപിടിത്തം. കാന്‍റീനിലാണ് തീപിടിത്തമുണ്ടായത്. സമീപത്തെ മുറികളിലുള്ള രോഗികളെ ഒഴിപ്പിച്ചു. എല്ലാവരും സുരക്ഷിതരാണ്. ഇന്ന് രാവിലെ 9 മണിയോടെയാണ് കാന്‍റീനില്‍ തീപിടിത്തമുണ്ടായത്. ഫയര്‍ഫോഴ്സും പൊലീസും ഉടന്‍ സ്ഥലത്തെത്തി. പുക ഉയരുന്നതുകണ്ടതോടെ സമീപത്തെ രോഗികളെ സുരക്ഷിതരായി പുറത്തെത്തിച്ചു. കുറച്ചു രോഗികളെ മറ്റ് ആശുപത്രികളിലേക്ക് കൊണ്ടുപോയി. പന്ത്രണ്ടോളം പേരെയാണ് മറ്റ് ആശുപത്രികളിലേക്ക് കൊണ്ടുപോയത്. ഗുരുതര പ്രശ്നങ്ങളില്ലാത്തവരെ ആശുപത്രി കെട്ടിടം വൃത്തിയാക്കിയ ശേഷം തിരികെ പ്രവേശിപ്പിക്കും.

ഫയര്‍ഫോഴ്സ് എത്തി തീ അണച്ചു. ആര്‍ക്കും ഒരു അപകടവും സംഭവിച്ചിട്ടില്ല എന്നതാണ് ആശ്വാസകരമായ കാര്യം. കോവിഡ് രോഗികള്‍ ഉള്‍പ്പെടെ ഇവിടെ ചികിത്സയിലുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടാണോ ഗ്യാസ് സിലിണ്ടറില്‍ നിന്ന് തീ പടര്‍ന്നതാണോ എന്ന് വ്യക്തമായിട്ടില്ല.


Latest Related News