Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
കോഴിക്കോട് മെയ്തീൻ പള്ളി റോഡിൽ വൻ അഗ്നിബാധ,രക്ഷാപ്രവർത്തനങ്ങൾ തുടരുന്നു

September 10, 2021

September 10, 2021

കോഴിക്കോട്: മിഠായിത്തെരുവിലെ ചെരുപ്പ് കടയ്‌ക്ക് തീപിടിച്ചു. വലിയ അഗ്നിബാധയാണ് ഉണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. അഞ്ച് യൂണിറ്റ് അഗ്നിശമന സേനാ അംഗങ്ങള്‍ സ്ഥലത്തെത്തി തീ കെടുത്താന്‍ ശ്രമിക്കുകയാണ്. മൊയ്‌തീന്‍ പള‌ളി റോഡിലേക്ക് പ്രവേശിക്കുന്നതിന് സമീപമുള‌ള വികെഎം ബില്‍ഡിംഗിലെ ജൂനിയര്‍ ഫാന്‍സി സ്റ്റോര്‍ എന്ന കടയാണ് തീപിടിച്ചത്.

തീ എത്രത്തോളം വ്യാപിച്ചു എന്നത് ഫയര്‍ഫോഴ്‌സ് പരിശോധിക്കുകയാണ്. സ്ഥലത്ത് ആരെങ്കിലും കുടുങ്ങിക്കിടപ്പുണ്ടോ എന്നത് പരിശോധിക്കുകയാണ്. പതിനഞ്ചോളം പേര്‍ അവിടെയുണ്ടായിരുന്നെങ്കിലും അവ‌ര്‍ തീപിടിത്തതിന് മുന്‍പ് രക്ഷപ്പെട്ടതായാണ് വിവരം. തീപടര്‍ന്ന സമയം ഉള‌ളിലുണ്ടായിരുന്ന രണ്ടുപേരെ രക്ഷിച്ചു.

 


Latest Related News