Breaking News
സന്ദർശക വിസയിൽ സൗദിയിലെത്തിയ മലയാളി വനിത മരിച്ചു | ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിക്ക് അബുദാബിയിൽ ഉജ്വല വരവേൽപ് | മലപ്പുറം പട്ടിക്കാട് സ്വദേശി സൗദിയിലെ ജുബൈലിൽ നിര്യാതനായി | മൽകാ റൂഹി ചികിത്സാഫണ്ട്,കെ.എം.സി.സി ഖത്തർ കുറ്റ്യാടി മണ്ഡലം ആദ്യഗഡു കൈമാറി | ഖത്തർ ഇൻകാസ് പത്തനംതിട്ട ജില്ല വാർഷിക കുടുംബ സംഗമവും പുരസ്‌കാര വിതരണവും സംഘടിപ്പിച്ചു | ഇത്തിഹാദ് എയർവേസിൽ വൻ തൊഴിലവസരങ്ങൾ,1000 ജീവനക്കാരെ കൂടി നിയമിക്കുന്നു | ആവേശപ്പോരാട്ടം,ഖിയ ചാമ്പ്യൻസ് ലീഗ് കിരീടം സിറ്റി എക്സ്ചേഞ്ച് എഫ്.സിക്ക് | ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു |
അഫ്ഘാൻ മുൻ പാർലമെന്റ് അംഗം മുര്‍സല്‍ നാബിസാദയെ വെടിവെച്ചുകൊന്നു

January 16, 2023

January 16, 2023

ന്യൂസ് ഏജൻസി
കാബൂൾ : അഫ്ഗാന്‍ മുന്‍ എംപി മുര്‍സല്‍ നാബിസാദയെ വെടിവച്ചു കൊലപ്പെടുത്തി. വീട്ടിലേക്ക് അതിക്രമിച്ച് എത്തിയ അക്രമിസംഘം മുര്‍സല്‍ നാബിസാദയേയും അംഗരക്ഷകനേയും വെടിവച്ചു കൊല്ലുകയായിരുന്നു.മുര്‍സല്‍ നാബിസാദയുടെ സഹോദരനും പരുക്കേറ്റിട്ടുണ്ട്. കഴിഞ്ഞദിവസം രാത്രിയിലായിരുന്നു ആക്രമണമെന്നു കാബുള്‍ പൊലീസ് വക്താവ് അറിയിച്ചു.

വീട്ടില്‍ വച്ചാണ് ഇരുവരും ആക്രമിക്കപ്പെട്ടതെന്നും പഴുതടച്ച അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് വക്താവ് ഖാലിദ് സദ്രാന്‍ പറഞ്ഞു.

യുഎസ് പിന്തുണയുള്ള സര്‍ക്കാര്‍ അഫ്ഗാന്‍ ഭരിച്ചിരുന്ന സമയത്താണു നാബിസാദ പാര്‍ലമെന്റില്‍ അംഗമായിരുന്നത്. താലിബാന്‍ രാജ്യഭരണം പിടിച്ചെടുത്തതോടെ നാബിസാദ ഉള്‍പ്പെടെയുള്ളവര്‍ പുറത്തായി. നംഗര്‍ഹാര്‍ സ്വദേശിയായ നാബിസാദ 2018ല്‍ കാബുളില്‍നിന്നാണ് പാര്‍ലമെന്റിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/B5cRGSkveuO5fUeQTErqlq എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News