Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
അത് വ്യാജവാർത്ത,സൂഖ് വാഖിഫിലെ കടകൾക്കുള്ള നിയന്ത്രണം തുടരും 

April 14, 2020

April 14, 2020

ദോഹ : ഇന്ന് മുതല്‍ ദോഹ സൂഖ് വാഖിഫിലെ കച്ചവട കേന്ദ്രങ്ങള്‍ തുറക്കുമെന്ന തരത്തിൽ പ്രചരിക്കുന്ന  വാര്‍ത്തകള്‍ മാനേജ്മെന്‍റ് നിഷേധിച്ചു.. ചൊവ്വാഴ്ച രാവിലെ ഏഴ് മുതല്‍ ഉച്ചക്ക് ഒന്നു വരെ സൂഖിലെ സ്റ്റോറുകള്‍ തുറക്കുമെന്ന സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പ്രചാരണം അടിസ്ഥാന രഹിതവും തെറ്റിദ്ധാരണ ജനിപ്പിക്കുന്നതുമാണെന്ന് സൂഖ് വാഖിഫ് ഡയറക്ടര്‍ മുഹമ്മദ് അല്‍ സാലിം ഖത്തര്‍ വാര്‍ത്താ ഏജന്‍സിയെ അറിയിച്ചു.

വാണിജ്യ, വ്യവസായ മന്ത്രാലയത്തിെന്‍റ തീരുമാന പ്രകാരം ഹോം ഡെലിവറിക്ക് മാത്രമായി സൂഖിലെ ഭക്ഷ്യ ഔട്ട്ലെറ്റുകള്‍, ഫാസ്റ്റ് ഫുഡ് റെസ്റ്ററന്‍റുകള്‍ എന്നിവയും ,ഫാര്‍മസികളും  മാത്രമാണ് തുറക്കുക.
കോവിഡ്-19 പശ്ചാത്തലത്തില്‍ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും മുന്‍കരുതല്‍ നടപടികളും പാലിച്ചാണ് സൂഖിലെ ജീവനക്കാര്‍ തൊഴിലിലേര്‍പ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക. 


Latest Related News