Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ഇടുക്കി കുമളിയിലെ വാഹനാപകടം,മരണം എട്ടായി

December 24, 2022

December 24, 2022

ന്യൂസ്‌റൂം ബ്യുറോ 

ഇടുക്കി : കുമളിയില്‍ ശബരിമല തീര്‍ത്ഥാടകരുടെ വാഹനം മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം എട്ടായി. തമിഴ്‌നാട് തേനി സ്വദേശികളാണ് കുമളി കമ്പം ദേശീയ പാതയിലുണ്ടായ അപകടത്തില്‍പ്പെട്ടത്. പത്ത് പേര്‍ സഞ്ചരിച്ച ടവേര കാര്‍ നിയന്ത്രണം വിട്ട് താഴ്ചയിലേയ്ക്ക് മറിയുകയായിരുന്നു. ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുന്ന സംഘമാണ് അപകടത്തില്‍പ്പട്ടത്.
 

വാഹനത്തില്‍ നിന്ന് തെറിച്ചുവീണ് ഏഴ് വയസുകാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. പരുക്കേറ്റ മറ്റൊരാളുടെ നില ഗുരുതരമായി തുടരുകയാണ്. ആണ്ടിപ്പെട്ടി സ്വദേശികളായ നാഗരാജ് (46), ദേവദാസ് (55), ശിവകുമാര്‍ (45), ചക്കംപെട്ടി സ്വദേശി മുനിയാണ്ടി, കന്നിസ്വാമി (60), ഷണ്‍മുഖ സുന്ദരപുരം സ്വദേശി വിനോദ് കുമാര്‍ (43) എന്നിവരാണ് മരിച്ചത്.
കുമളി ചെക്ക് പോസ്റ്റിന് സമീപം ഇന്നലെ രാത്രി പത്തരയോടെയാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട വാഹനം നാല്‍പത് അടിയോളം താഴ്ചയിലേക്കാണ് വീണത്. മരത്തില്‍ ഇടിച്ച ശേഷം വാഹനം ഹെയര്‍ പിന്നില്‍ നിന്നും താഴേക്ക് പതിച്ചു. നാട്ടുകാരാണ് ആദ്യം രക്ഷാ പ്രവര്‍ത്തനത്തിന് എത്തിയത്. തലകീഴായി മറിഞ്ഞ വാഹനത്തില്‍ നിന്ന് രക്ഷാ പ്രവര്‍ത്തനം ദുഷ്‌കരകമായിരുന്നു എന്നും നാട്ടുകാര്‍ അറിയിച്ചു. പിന്നീട് കേരള തമിഴ്‌നാട് പോലീസും, ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാ പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയത്. പരുക്കേറ്റവരെ കുമളി ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹങ്ങള്‍ കമ്പം ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് മാറ്റി.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HHOGGyLPTMH45QRaxZQRyz എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News