Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
റമദാനില്‍ ഖത്തറിലെ വാഹനാപകടങ്ങളുടെ കാരണം ഇഫ്താറിനായുള്ള മരണപാച്ചിലെന്ന് ആഭ്യന്തര മന്ത്രാലയം

April 12, 2023

April 12, 2023

ന്യൂസ്‌റൂം ബ്യൂറോ
ദോഹ: വിശുദ്ധ റമദാനില്‍ ഏറ്റവും കൂടുതല്‍ വാഹനാപകടങ്ങളുണ്ടാകുന്നത് ഇഫ്താറിന് തൊട്ടുമുന്‍പാണെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. ഇഫ്താറിന് സമയത്തെത്താന്‍ അമിത വേഗതയില്‍ വാഹനം ഓടിക്കുന്നതാണ് അപകട കാരണമെന്ന് അധികൃതര്‍ വ്യക്തമാക്കി. മഗ്‌രിബ് ബാങ്ക് വിളിക്കു മുന്‍പ് ലക്ഷ്യസ്ഥാനത്തെത്താനുള്ള ഡ്രൈവര്‍മാരുടെ തിടുക്കം റോഡ് മുറിച്ചുകടക്കുന്ന കാല്‍നടയാത്രക്കാരെപോലും അപകടത്തിലാക്കുന്നതായും മന്ത്രാലയം വ്യക്തമാക്കി. ഡ്രൈവര്‍മാര്‍ ട്രാഫിക് നിയമങ്ങള്‍ പാലിക്കണമെന്നും അമിത വേഗതിയില്‍ വാഹനമോടിച്ച് അപകടം വരുത്തരുതെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News