Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
കള്‍ച്ചറല്‍ ഫോറം കോഴിക്കോട് ജില്ലാക്കമ്മറ്റി ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു

April 21, 2022

April 21, 2022

ദോഹ : ജില്ലയിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരെയും വിവിധ സംഘടനാ ഭാരവാഹികളെയും  പങ്കെടുപ്പിച്ചുകൊണ്ട് കള്‍ച്ചറല്‍ ഫോറം കോഴിക്കോട് ജില്ലാക്കമ്മറ്റി സംഘടിപ്പിച്ച സൗഹൃദ ഇഫ്താര്‍ വിരുന്ന് ശ്രദ്ധേയമായി. സൗഹാര്‍ദങ്ങളുടെയും മാനുഷിക ബന്ധങ്ങളുടെയും ഇടയിലേക്ക് വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും ആശയങ്ങള്‍ തിരുകിക്കയറ്റിക്കൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്ത് ഇത്തരം ചേര്‍ന്നിരിക്കലുകള്‍ക്ക് വലിയ പ്രാധാന്യമുണ്ടെന്നും വിഭാഗീയതയുടെ കടന്നു കയറ്റത്തിനെതിരെ പ്രവാസ ലോകം ജാഗ്രത പുലര്‍ത്തനമെന്നും പരിപാടിയില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.

കള്‍ച്ചറല്‍ ഫോറം സംസ്ഥാന ജനറല്‍ സെക്രട്ടറി മജീദലി ആമുഖ പ്രഭാഷണം നടത്തി. കെ.എം.സി.സി കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ബഷീര്‍ ഖാന്‍, ഫ്രണ്ട്സ് ഓഫ് കോഴിക്കോട് പ്രസിഡണ്ട് കെ.കെ. ഉസ്മാന്‍, ഖിയ പ്രസിഡണ്ട് ഇ.പി. അബ്ദുറഹ്മാന്‍, സംസ്കൃതി സെക്രട്ടറി സുഹാസ്, ഇന്‍കാസ് കോഴിക്കോട് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് വടകര, സോഷ്യല്‍ ഫോറം വൈസ് പ്രസിഡണ്ട് അഹമ്മദ് കടമേരി, കെ.എം.സി.സി പ്രതിനിധി ജാഫര്‍ തയ്യില്‍, ഗപാക് പ്രസിഡന്റ് ഫരീദ് തിക്കോടി, കെ.പി.എ.ക്യു ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഗഫൂര്‍, ഫോസ ഖത്തര്‍ ജനറല്‍ സെക്രട്ടറി അജ്മല്‍ ബക്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

അബ്ദുല്ല സിദ്‌റ, അബ്ദുല്ല വേള്‍ഡ് ഗെയിം, ഷഹീന്‍ അബ്ദുല്ല, ഫഹീം അബ്ദുല്ല, കള്‍ച്ചറല്‍ ഫോറം സ്റ്റേറ്റ് കമ്മറ്റിയംഗങ്ങളായ മുഹമ്മദ് റാഫി, കെ.ടി മുബാറക്, ഡോ. നൗഷാദ്, ഷാഹിദ് ഓമശ്ശേരി, ഷാഫി മൂഴിക്കല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കള്‍ച്ചറല്‍ ഫോറം ജില്ലാ പ്രസിഡണ്ട് സാദിഖ് ചെന്നാടന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ. ഇഖ്ബാല്‍ സ്വാഗതവും  ജില്ലാ സെക്രട്ടറി റഹീം വേങ്ങേരി നന്ദിയും പറഞ്ഞു. ആരിഫ് വടകര, അസ്‌ലം വടകര, സൈനുദ്ദീന്‍ തീര്‍ച്ചിലോത്ത്, സക്കീന അബ്ദുല്ല തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News