Breaking News
കേരളത്തിൽ വീണ്ടും കോവിഡ് വ്യാപിക്കാൻ സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി,ഈ മാസം റിപ്പോർട്ട് ചെയ്തത് 182 കേസുകൾ | ഖത്തറിൽ ചൂട് കൂടുന്നു,വാരാന്ത്യത്തിൽ ഈർപ്പത്തിന്റെ തോത് ഉയരുമെന്ന് കാലാവസ്ഥാ കേന്ദ്രം | അമീർ കപ്പിൽ കലാശപ്പോരാട്ടം,ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ | ശാന്തിനികേതൻ മദ്റസ അൽ വക്‌റ സെക്കണ്ടറി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു | ഖത്തറിൽ ഈ തസ്തികകളിൽ ജോലിക്കായി അപേക്ഷിക്കാം | ചാവക്കാട് ഫെസ്റ്റ് നാളെ(വ്യാഴം) ദോഹ ഐസിസി അശോകാ ഹാളിൽ | പ്രവാസി വെല്‍ഫെയര്‍ സാഹോദര്യ യാത്രക്ക് നാളെ ദോഹയിൽ തുടക്കമാവും | ഖത്തർ സംസ്‌കൃതി ചിത്രപ്രദർശനം ജൂൺ 13 വെള്ളിയാഴ്ച | ഖത്തർ ടൂറിസം അവാർഡ്,ആഗസ്റ്റ് 7 വരെ അപേക്ഷിക്കാം | മദീനയിൽ താമസസ്ഥലത്ത് കുഴഞ്ഞുവീണ മലയാളി അദ്ധ്യാപിക മരിച്ചു |
കോവിഡ് : ഗൾഫിൽ രണ്ടു മലയാളികൾ കൂടി മരിച്ചു 

July 14, 2020

July 14, 2020

റിയാദ് : കോവിഡ് ബാധിച്ച്‌ സൗദി അറേബ്യയില്‍ ചികിത്സയിലായിരുന്ന രണ്ട് മലയാളികള്‍ കൂടി മരിച്ചു. ആലപ്പുഴ കായംകുളം എരുവ ചെറുകാവില്‍ സ്വദേശി ഷഹാന മന്‍സിലില്‍ ജഹാംഗീര്‍ (59) ദമ്മാമിലും കൊല്ലം ഈസ്റ്റ് കല്ലട കൊടുവിള ശിങ്കാരപ്പള്ളി സ്വദേശി കാഞ്ഞിരംതുണ്ടില്‍ പി.ജി. ജോണ്‍സണ്‍ (55) ജുബൈലിലുമാണ് മരിച്ചത്. കടുത്ത പനിയും ചുമയും ശ്വാസതടസവും ബാധിച്ച്‌ അത് ന്യുമോണിയായി മാറിയതിനെ തുടര്‍ന്ന് രണ്ടാഴ്ച മുമ്പ് ദമ്മാം സെന്‍ട്രല്‍ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിലെ വെന്‍റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു.തുടർന്ന് നടത്തിയ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.തിങ്കളാഴ്ച രാത്രി ആരോഗ്യ നില വഷളായതിനെ തുടർന്ന്  ചൊവ്വാഴ്ച രാവിലെ മരണപ്പെടുകയായിരുന്നു.

ജുബൈലിൽ ജോലി ചെയ്യുന്ന പി.ജി. ജോൺസൺ നാട്ടിൽ പോകാനുള്ള തയാറെടുപ്പിനിടെയാണ് പനി ബാധിച്ച് കിടപ്പിലായത്. പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയും ജുബൈൽ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഏതാനും ദിവസങ്ങളായി ഗുരുതരാവസ്ഥയിൽ തുടരുകയായിരുന്നു. തിങ്കളാഴ്ച്ച രാത്രി മരിച്ചു. സൗദിയിലെ പ്രമുഖ കമ്പനിയിൽ 10 വർഷത്തിലേറെയായി ജോലി ചെയ്തുവരുകയായിരുന്നു. ഭാര്യ: ദീപ്തി, മകൻ: അക്ഷയ്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക


Latest Related News