Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
പ്രവാസികളുമായി ഇന്നു മുഖ്യമന്ത്രി വിഡിയോ കോൺഫറൻസ് നടത്തും 

April 05, 2020

April 05, 2020

തിരുവനന്തപുരം : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രവാസി മലയാളികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വീഡിയോ കോൺഫറൻസ് വഴി സംസാരിക്കും.  കേരളത്തിലെ സ്ഥിതിഗതികളും മറ്റു രാജ്യങ്ങളിൽ പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങളും ചർച്ച ചെയ്യും.

ഗൾഫ് രാജ്യങ്ങൾ ഉൾപെടെ മലയാളികൾ ധാരാളമുള്ള പല ഗൾഫ് രാജ്യങ്ങളിലും കോവിഡ് വ്യാപകമാവുന്ന പശ്ചാത്തലത്തിൽ ഇവരുടെ ആശങ്കയകറ്റാനാണ് നീക്കം. 

ഇതിനിടെ, കോഴിക്കോട് മെഡിക്കൽ കോളജിലെ ആരോഗ്യപ്രവർത്തകർക്ക് 1000 പിപിഇ കിറ്റുകൾ നൽകുമെന്ന് അഖിലേന്ത്യാ സുന്നി  ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കർ മുസല്യാർ വാഗ്ദാനം നൽകിയതായി മുഖ്യമന്ത്രി യുടെ ഓഫിസ് അറിയിച്ചു. 100 കിറ്റുകൾ കൈമാറി. ആരോഗ്യപ്രവർത്തകരുടെ യാത്രയ്ക്ക് ബസുകളും രോഗികൾക്കായി 40  ആംബുലൻസുകളും നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. 

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.  


Latest Related News