Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ഇന്ത്യയിൽ നിന്ന് വാക്സിൻ സ്വീകരിച്ച് ഖത്തറിൽ എത്തിയാൽ ബൂസ്റ്റർ ഡോസ് എടുക്കാം,അറിയേണ്ട കാര്യങ്ങൾ

January 11, 2022

January 11, 2022

ദോഹ : ഖത്തറിൽ കോവിഡ് വാക്സിൻ രണ്ട് ഡോസുകളും സ്വീകരിച്ച അർഹരായ മുഴുവൻ ആളുകളും ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശം.എന്നാൽ ഇതുസംബന്ധിച്ച് നിരവധി സംശയങ്ങളാണ് മലയാളികൾ ഉന്നയിക്കുന്നത്.

 

അമ്പത് വയസ്സിന് മുകളിൽ പ്രായമുള്ള,രോഗപ്രതിരോധ ശേഷി കുറഞ്ഞവരും കോവിഡ് അപകട സാധ്യത വർധിപ്പിക്കുന്ന വിട്ടുമാറാത്ത രോഗാവസ്ഥ ഉള്ളവർക്കുമാണ് ഈ ഘട്ടത്തിൽ ബൂസ്റ്റർ ഡോസ് നൽകുന്നത്. 

40277077 - 33253128 - 55193240 എന്നീ നമ്പറുകളിൽ വിളിച്ചോ നിർദിഷ്ട ഹെൽത്ത് സെന്ററുകളിൽ നിന്നോ ഇതിനുള്ള അപ്പോയിന്മെന്റ് എടുക്കാവുന്നതാണ്.107 ൽ വിളിച്ചും  അപ്പോയിന്മെന്റ് എടുക്കാവുന്നതാണ്.107 ൽ മലയാളത്തിലും സേവനങ്ങൾ ലഭ്യമാണ്.

നിലവിൽ ഫൈസർ,മോഡേണാ വാക്സിനുകളാണ് ഖത്തറിൽ നൽകിവരുന്നത്.നാട്ടിൽ നിന്ന് രണ്ട് ഡോസുകൾ സ്വീകരിച്ച് ആറു മാസം പൂർത്തിയാക്കിയവർക്ക് ഖത്തറിൽ എത്തിയാൽ ബൂസ്റ്റർ ഡോസ് എടുക്കാവുന്നതാണ്.

ഇതിനിടെ, 12 മുതൽ 15 വയസുവരെയുള്ള കുട്ടികൾക്കും ഫൈസർ വാക്സിൻ നൽകുന്നതിന് പൊതുജനാരോഗ്യമന്ത്രാലയം അംഗീകാരം നൽകിയിട്ടുണ്ട്.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News