Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
കരുത്തരായ പെറു വീണു,പെനാൽട്ടി ഷൂട്ട് ഔട്ടിലൂടെ ജയം ഉറപ്പിച്ച് ആസ്‌ത്രേലിയ ലോകകപ്പിൽ ഇടമുറപ്പിച്ചു

June 14, 2022

June 14, 2022

ദോഹ : അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ തിങ്കളാഴ്ച നടന്ന ഇന്റർകോണ്ടിനെന്റൽ യോഗ്യതാ പ്ലേ ഓഫിൽ ആസ്‌ത്രേലിയക്ക് ജയം. കരുത്തരായ പെറുവിനെ 5-4 ന് പെനാൽട്ടി ഷൂട്ടൗട്ടിൽ കീഴടക്കിയാണ് ഓസിസ് ലോകകപ്പിന് യോഗ്യത നേടിയത്.

ഇതോടെ, ഖത്തർ ലോകകപ്പിലേക്ക് യോഗ്യത നേടുന്ന 31 മത്തെ ടീമായി മാറി ഓസ്ട്രേലിയ. ഇന്നലെ നടന്ന ഇന്റർ കോണ്ടിനെന്റൽ പ്ലേഓഫിൽ അധിക സമയത്തിന് ശേഷം 0-0ന് സമനില വഴങ്ങിയതിനെ തുടർന്ന് ഷൂട്ടൗട്ടിൽ പെറുവിനെ 5-4ന് പരാജയപ്പെടുത്തിയാണ് ഓസ്ട്രേലിയ യോഗ്യത ഉറപ്പാക്കിയത്.

തുടർച്ചയായ അഞ്ചാമത്തെ വേൾഡ് കപ്പിനാണ് ആസ്‌ത്രേലിയ യോഗ്യത നേടിയത്.അവസാന പെനാൽറ്റി രക്ഷപ്പെടുത്തിയ പകരക്കാരനായ ഗോൾകീപ്പർ ആൻഡ്രൂ റെഡ്‌മെയ്‌ൻ ആണ് ആസ്‌ത്രേലിയക്ക് ഈ വർഷത്തെ ഖത്തർ ലോകകപ്പിൽ ഇടം നേടി കൊടുത്തത്. പ്ലേ ഓഫ് ഫൈനലിൽ പെറുവും ഓസ്ട്രേലിയയും തുടക്കം മുതൽ ഒപ്പത്തിനൊപ്പം ആണ് നിന്നത്. ഇരു ടീമുകൾക്കും അതിനിർണായക മത്സരം ആയത് കൊണ്ട് തന്നെ വളരെ കരുതലോടെയും ഭയത്തോടെയുമാണ് ഇരു ടീമുകളും കളിച്ചത്. ആദ്യ 90 മിനുട്ടിൽ അതുകൊണ്ട് തന്നെ ഒരു ഗോളും പിറന്നില്ല. ഒരു ഗോൾ എന്നല്ല നല്ല ഒരു അവസരം പോലും പിറന്നില്ല. ആകെ ഓസ്ട്രേലിയ 87ആം മിനുട്ടിൽ സൃഷ്ടിച്ച അവസരം മാത്രമായിരുന്നു ഗോളായേക്കുമെന്ന ചെറിയ പ്രതീക്ഷ എങ്കിലും തന്നത്.

കളി എക്സ്ട്രാ ടൈമിലേക്ക് പോയപ്പോൾ ആദ്യ പകുതിയിൽ വലിയ മാറ്റങ്ങൾ ഉണ്ടായില്ല. 105 മിനുട്ടുകൾ കഴിഞ്ഞപ്പോഴും സ്കോർ 0-0. രണ്ടാം പകുതിയിൽ ഫ്ലൊറസിന്റെ ഒരു ഗോൾ ശ്രമം ഗോൾ പോസ്റ്റിൽ തട്ടി മടങ്ങിയത് പെറുവിന് നിരാശ നൽകി.അവസാനം 120 മിനുട്ടും കഴിഞ്ഞപ്പോൾ കളി പെനാൾട്ടി ഷൂട്ടൗട്ടിലേക്ക്. ആൻഡ്രു റെഡ്മെയ്നെ മാറ്റ് റയാന് പകരം പെനാൾട്ടി തടയാൻ ആയി ഓസ്ട്രേലിയ ഇറക്കി.ഷൂട്ടൗട്ടിൽ ഓസ്ട്രേലിയയുടെ ആദ്യ കിക്ക് തന്നെ നഷ്ടമായി. ഗലാസെയുടെ മികച്ച സേവ് പെറുവിന് പ്രതീക്ഷ നൽകി. പക്ഷെ പെറു മൂന്നാമത്തെ കിക്ക് നഷ്ടപ്പെടുത്തിയതോടെ പെനാൾട്ടിയിൽ സ്കോർ 2-2 എന്നായി.

അഞ്ചു പെനാൾട്ടി കഴിഞ്ഞപ്പോൾ 4-4 എന്ന നിലയിൽ ആയി. സഡൻ ഡെത്തിൽ ആൻഡ്രു റെഡ്മെയ്ൻ ഓസ്ട്രേലിയയുടെ ഹീറോ ആയി.അലക്‌സ് വലേരയുടെ കിക്ക് തടഞ്ഞ് ഓസ്‌ട്രേലിയക്ക് അർഹമായ വിജയം നൽകുകയും ചെയ്തു.ഹോൾഡർമാരായ ഫ്രാൻസ്, ഡെൻമാർക്ക്, ടുണീഷ്യ എന്നിവർക്കൊപ്പം ലോകകപ്പിൽ ഗ്രൂപ്പ് ഡിയിലാണ് ഓസ്ട്രേലിയ കളിക്കുക.ഇന്ന് കോസ്റ്ററിക്കയും ന്യൂസിലൻഡും അവരുടെ ഇന്റർ കോണ്ടിനെന്റൽ പ്ലേഓഫിൽ അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ ഏറ്റുമുട്ടുമ്പോൾ ഫൈനലിലെ അവസാന സ്ഥാനം തീരുമാനിക്കും.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News