Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ ഖത്തർ അമീർ ലണ്ടനിലേക്ക് പുറപ്പെട്ടു

September 10, 2022

September 10, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ: എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ശനിയാഴ്ച രാവിലെ ലണ്ടനിലേക്ക് പുറപ്പെട്ടു.തിങ്കളാഴ്‌ച നടക്കുന്ന സംസ്‌കാര ചടങ്ങിൽ 200 ഓളം രാജ്യങ്ങളെ പ്രതിനിധീകരിച്ച് 500 ഓളം അതിഥികൾ പങ്കെടുക്കുമെന്ന് ബ്രിട്ടീഷ് വിദേശകാര്യ ഓഫീസ് വൃത്തങ്ങൾ അറിയിച്ചു.

നൂറോളം പ്രസിഡന്റുമാരും സർക്കാർ തലവന്മാരും 20-ലധികം രാജകുടുംബങ്ങളും ചടങ്ങിൽ പങ്കെടുക്കും.

ആറ് ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ഭരണാധികാരികൾ,കിരീടാവകാശികൾ,ഉന്നതതല പ്രതിനിധികൾ എന്നിവരും ചടങ്ങിൽ പങ്കെടുക്കും.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CnQu0Sm89HsFGubs4fWsFe എന്ന ലിങ്കിൽ ജോയിൻ ചെയ്യുക

 


Latest Related News